പ്രധാന വാർത്തകൾ
വിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്അഖിലേന്ത്യ പണിമുടക്ക്‌ 8ന് അർധരാത്രി മുതൽ: അവശ്യ സർവീസുകൾ മാത്രംമുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു

എംജി ബിരുദ ഏകജാലകം: പ്രവേശനം നാളെ അവസാനിക്കും

Jun 21, 2023 at 3:30 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz

കോട്ടയം:എംജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദ കോഴ്‌സുകളിലേക്ക് ഒന്നാം അലോട്‌മെൻറ് ലഭിച്ചവർ നിശ്ചിത സർവകലാശാലാ ഫീസ് ഓൺലൈനിൽ അടച്ച് നാളെ (ജൂൺ 22) വൈകുന്നേരം നാലിനു മുൻപ് പ്രവേശനം ഉറപ്പാക്കണം. സ്ഥിര പ്രവേശനം നേടുന്നവർ കോളേജുകളിൽ നേരിട്ട് ഹാജരായി നിശ്ചിത ട്യൂഷൻ ഫീസ് അടയ്ക്കണം. താത്കാലിക പ്രവേശനത്തിന് കോളജുകളിൽ നേരിട്ട് ഹാജരാകേണ്ടതില്ല. ഓൺലൈനിൽ ഫീസ് അടച്ച് താത്കാലിക പ്രവേശനം തെരഞ്ഞെടുക്കുന്‌പോൾ ലഭിക്കുന്ന അലോട്‌മെൻറ് മെമ്മോ കോളജിലേക്ക് ഇമെയിലിൽ നൽകി ഇന്നുതന്നെ താത്കാലിക പ്രവേശനം ഉറപ്പാക്കണം.

\"\"

പ്രവേശനം ഉറപ്പായതിൻറെ തെളിവായി കൺഫർമേഷൻ സ്ലിപ് ഡൌൺലോഡ് ചെയ്യാം. പ്രവേശനവുമായി ബന്ധപ്പെട്ട് പരാതികൾ സർവകലാശാലയ്ക്ക് നൽകുന്നതിന് കൺഫർമേഷൻ സ്ലിപ്പ് കൈവശം ഉണ്ടായിരിക്കണം.

ഒന്നാം ഓപ്ഷൻ അലോട്ട് ചെയ്യപ്പെട്ടവർ സ്ഥിര പ്രവേശനം എടുക്കണം. ഇവർക്ക് താത്കാലിക പ്രവേശനം എടുക്കാൻ കഴിയില്ല. ഇന്നു വൈകുന്നേരം നാലിനു മുൻപ് ഫീസ് അടക്കാത്തവരുടെയും ഫീസ് അടച്ച ശേഷം പ്രവേശനം ഉറപ്പാക്കാത്തവരുടെയും സീറ്റുകൾ നഷ്ടപ്പെടും.

\"\"

Follow us on

Related News