SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz
തിരുവനന്തപുരം:സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള എമിരറ്റസ് സയന്റിസ്റ്റ് ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി ജൂലൈ 20 വൈകിട്ട് 5 നകം അപേക്ഷ നൽകണം. ജോലിയിൽ നിന്നും വിരമിച്ച പ്രഗത്ഭരായ ശാസ്ത്രജ്ഞൻമാർ/ സർവ്വകലാശാല അധ്യാപകർ തുടങ്ങിയവർക്കു സയൻസ്/എൻജിനീയറിങ് വിഷയങ്ങളിൽ തുടർന്നും ഗവേഷണം നടത്താൻ മൂന്ന് വർഷത്തേക്ക് പ്രതിമാസം 31000 രൂപയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2548402, E-mail: jaya.kscste@kerala.gov.in.