പ്രധാന വാർത്തകൾ
സ്‌കൂള്‍ ബസിന് തീപിടിച്ചു: ഒഴിവായത് വൻ ദുരന്തംകാലിക്കറ്റിൽ പിജി പ്രവേശനം: 22 വരെ അപേക്ഷിക്കാംട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് സാവകാശം നൽകണം :മന്ത്രി ആർ.ബിന്ദുബിരുദ പ്രവേശനം: അപേക്ഷയിലെ തിരുത്തലുകൾ 17നകംഈ വർഷം സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് 25 ശനിയാഴ്ചകള്‍ പ്രവർത്തിദിനം: കലണ്ടർ ദിവസങ്ങൾ അറിയാംബാലവേല തടയാൻ തൊഴിൽ വകുപ്പിൻ്റെ ഒരു വർഷത്തെ കർമ്മ പദ്ധതി: ഉദ്ഘാടനം നാളെപ്ലസ് വൺ രണ്ടാം അലോട്ട്മെൻറ് റിസൾട്ട് പ്രസിദ്ധീകരിച്ചു: പ്രവേശനം 12, 13 തീയതികളിൽപ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്മെന്റ് ഇന്ന് രാത്രിഎൻജിനീയറിങ്, ഡിപ്ലോമ വിദ്യാർത്ഥികൾക്കായി യശ്വസി സ്കോളർഷിപ്പ്: വർഷംതോറും 18000 രൂപസ്കൂൾ അധ്യയന ദിവസം 220 എന്നത് കെഇആർ ചട്ടവും ഹൈക്കോടതിയുടെ തീരുമാനവും: മന്ത്രി വി.ശിവൻകുട്ടി

സംസ്ഥാനത്തെ അധ്യാപകർക്ക് ഇംഗ്ലീഷ് പരിശീലനം: അപേക്ഷ 30വരെ

Jun 21, 2023 at 7:55 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz

തിരുവനന്തപുരം:സംസ്ഥാനത്തെ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് അധ്യാപകർക്കും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്തുവരുന്ന പ്രൈമറി വിഭാഗം അധ്യാപകർക്കും ഇംഗ്ലീഷ് ഭാഷയിൽ പരിശീലന പരിപാടികൾ സംഘടിപ്പിച്ചു വരുന്ന ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ,സൗത്ത് ഇന്ത്യ, ബംഗ്ലൂർ (RIESI). പ്രൈമറി, ഹൈസ്കൂൾ വിഭാഗം അധ്യാപകരെ ഉൾപ്പെടുത്തിക്കൊണ്ട് അഞ്ച് ദിവസം മുതൽ 30 ദിവസം വരെ നീണ്ടു നിൽക്കുന്ന വിവിധ പരിശീലന പരിപാടികളാണ് ഓരോ വർഷവും RIESI നടപ്പിലാക്കി വരുന്നത്.

\"\"


2023-24 അധ്യയന വർഷം ഇത്തരത്തിൽ നടത്തുന്ന പരിശീലന പരിപാടികളിൽ പങ്കെടുക്കാൻ താത്പര്യമുള്ള അധ്യാപകരുടെ വിവരങ്ങൾ ശേഖരിച്ചു താഴെ കൊടുത്ത Registration Link മുഖേന 30/06/2023 നു മുൻപായി രജിസ്റ്റ‍ർ ചെയ്യേണ്ടതാണ്. 50 വയസ്സിൽ താഴെ പ്രായമുള്ള അധ്യാപകരെയാണ് ഉൾപ്പെടുത്തേണ്ടത്. പുതുതായി ജോലിയിൽ പ്രവേശിച്ചവർ, വനിതകൾ, എസ്.സി./എസ്.ടി./ഒ.ബി.സി., ഭിന്നശേഷിവിഭാഗം എന്നിവരുടെ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതാണ്. മുൻപ് RIESI യുടെ പരിശീലനം ലഭിച്ചവരെ ഉൾപ്പെടുത്തേണ്ടതില്ല. പരിശീലന പരിപാടികളുടെ അറിയിപ്പ് RIESI യിൽ നിന്നും ലഭ്യമാകുന്ന മുറയ്ക്ക് അധ്യാപകരെ പ്രസ്തുത ലിസ്റ്റിൽ നിന്നും പരിശീലനത്തിൽ ഉൾപ്പെടുത്തുന്നതും വിവരം വിദ്യാഭ്യാസ ഉപഡയറക്ടർ മുഖേന സ്കൂളുകളെ/അധ്യാപകരെ അറിയിക്കുന്നതുമാണ്.
Registration Link: Click Here
https://docs.google.com/forms/d/e/1FAIpQLSdjh4cd9md9ZNXI_7QPWvc9gDDdKO0GSMYgL1FI3rtfqRRLRQ/viewform

\"\"

Follow us on

Related News