പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഒന്നുമുതൽ 9വരെ ക്ലാസുകാർക്ക് വാർഷിക പരീക്ഷയ്ക്ക് ശേഷവും ക്ലാസ്: പുതിയ കലണ്ടർ പുറത്തിറങ്ങി

Jun 20, 2023 at 9:40 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം ഒന്നുമുതൽ 9വരെ ക്ലാസുകാർക്ക് വാർഷിക പരീക്ഷയ്ക്ക് ശേഷവും ക്ലാസ് നടക്കും. ഏപ്രിലിലെ പ്രവൃത്തിദിനങ്ങൾ ഒഴിവാക്കി, പിഴവുകൾ തിരുത്തി പരിഷ്ക്കരിച്ച സ്കൂൾ അക്കാദമിക് കലണ്ടറിലാണ് വാർഷിക പരീക്ഷക്ക് ശേഷവും ക്ലാസുകൾ എന്ന് വ്യക്തക്കുന്നത്. സാധാരണ രീതിയിൽ വാർഷിക പരീക്ഷ കഴിയുന്നതോടെ സ്കൂൾ അടയ്ക്കും. എന്നാൽ ഈ വർഷം അങ്ങനെയല്ല.

\"\"


ഈ വർഷം ഒന്നുമുതൽ 9വരെ ക്ലാസുകാർക്ക് മാർച്ച് ആദ്യ വാരമായിരിക്കും വാർഷിക പരീക്ഷ. പക്ഷേ സ്കൂൾ അടയ്ക്കുന്നത്
മാർച്ച്‌ 27ന് ആണ്. പരീക്ഷയ്ക്ക
ശേഷവും രണ്ടാഴ്ചയിലേറെ ക്ലാസ് ഉണ്ടാകും. ആദ്യം പ്രസിദ്ധീകരിച്ച കലണ്ടറിലും ഇതേ രീതിയിലായിരുന്നു തീയതികൾ ക്രമീകരിച്ചിരുന്നത്.

\"\"

എന്നാൽ അത് ശരിയല്ലെന്നും പരീക്ഷയ്ക്കു ശേഷം ക്ലാസ്ഉ ണ്ടാവില്ലെന്നും മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. പക്ഷെ കലണ്ടർ പരിഷ്കരിച്ചപ്പോഴും ഇത് വീണ്ടും ആവർത്തിച്ചു. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം ഉണ്ടാകും.

\"\"

Follow us on

Related News