SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz
തിരുവനന്തപുരം:ചെന്നൈയിലെ കസ്റ്റംസ് പ്രിൻസിപ്പൽ കമ്മീഷണറുടെ ഓഫീസിൽ സ്റ്റാഫ് കാർ ഡ്രൈവറുടെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. നിലവിൽ 7 ഒഴിവുകളുണ്ട്. ജനറൽ വിഭാഗത്തിൽ 4 ഒഴിവും ഒ.ബി.സി, ഇ.ഡബ്യൂ.എസ് , എസ്.ടി വിഭാഗങ്ങളിൽ ഓരോ ഒഴിവുമുണ്ട്. പത്താം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. മോട്ടോർ കാർ ഡ്രൈവിങ് ലൈസൻസും വേണം. 3 വർഷത്തെ പ്രവൃത്തി പരിചയവും മോട്ടോർ മെക്കാനിസത്തിൽ പരിജ്ഞാനവും ഉണ്ടായിരിക്കണം. 19,900 മുതൽ 63,200 വരെയാണ് ശമ്പളം. ഹോംഗാർഡ്, സിവിൽ വൊളന്റിയർ എന്നിവയിൽ മൂന്നു വർഷത്തെ സേവനം അഭിലഷണീയം. 18നും 27നും മധ്യേയാണ് പ്രായപരിധി. സംവരണ വിഭാഗക്കാർക്ക് ഇളവ് ഉണ്ട്. അപേക്ഷയും അനുബന്ധ രേഖകളും തപാലിൽ അയയ്ക്കണം. വിശദ വിവരങ്ങളും അപേക്ഷയുടെ മാതൃകയും https://chennaicustoms.gov.in ൽ ലഭ്യമാണ്. അപേക്ഷ നൽകേണ്ട അവസാന തീയതി ജൂൺ 30.