SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo
തിരുവനന്തപുരം: സംസ്ഥാനത്തെ ഗവ, എയ്ഡഡ് ഹയർ സെക്കന്ററി സ്കൂളുകളിൽ പ്ലസ് വൺ പ്രവേശന സമയത്ത് അധിക ഫീസ് ഈടാക്കിയാൽ രക്ഷിതാക്കൾക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകാം. ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. പ്ലസ് വൺ പ്രവേശന സമയത്ത് സ്കൂൾ അധികൃതർക്ക് വാങ്ങാവുന്ന ഫീസിന്റെ വിവരങ്ങൾ പ്രവേശനത്തിന് ഹാജരാക്കുന്ന അലോട്ട്മെന്റ് ലെറ്ററിൽഉണ്ട് .
ഈ ഫീസ് മാത്രമേ പ്രവേശന സമയത്ത് വിദ്യാർത്ഥികളിൽ നിന്നു വാങ്ങാവു എന്ന് പ്രിൻസിപ്പൽമാർക്ക് നിർദ്ദേശം
നൽകിയിട്ടുമുണ്ട്. എന്നാൽ ഇതിനു വിരുദ്ധമായി ചില സ്കൂളുകളിൽ
സർക്കാർ നിശ്ചയിച്ച ഫീസിനേക്കാൾ ഉയർന്ന നിരക്കിൽ ഫീസും അനധികൃത ഫണ്ട് പിരിവും നടത്തുന്നുവെന്ന പരാതി ലഭിച്ച സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്. ഇത്തരത്തിൽ അനധികൃത പണപ്പിരിവ് നടത്തുന്നവരെ പിടികൂടാൻ സംസ്ഥാന, ജില്ലാ തലങ്ങളിൽ സ്ക്വാഡുകൾ രൂപീകരിച്ച് മിന്നൽ പരിശോധന ആരംഭിച്ചു. അഡ്മിഷന് അനധികൃത പിരിവ് നടത്തുന്നതായി ബോധ്യപ്പെട്ടാൽ സ്കൂൾ അധികാരികൾക്കെതിരെ കർശനമായ അച്ചടക്ക നടപടിയെടുക്കും.
ഹയർ സെക്കന്ററി പ്രവേശന സമയത്ത് അലോട്ട്മെന്റ് ലെറ്ററിൽ സൂചിപ്പിച്ചിട്ടുള്ള
ഫീസ് അല്ലാതെ മറ്റൊരു തരത്തിലുള്ള
ഫീസോ ഫണ്ടോ നൽകേണ്ടതില്ലെന്ന് രക്ഷിതാക്കൾക്കും അറിയിപ്പുണ്ട്. സ്കൂളുകളിൽ അനധികൃത പിരിവ് നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ
ചുവടെ പറയുന്ന ഫോൺ നമ്പറുകളിൽ പരാതി അറിയിക്കാം. താഴെ നൽകിയ ഇ-മെയിലിലും പരാതി നൽകാം.
ബന്ധപ്പെടാവുന്ന നമ്പറുകൾ
🌐പൊതുവിദ്യാഭ്യാസ ഡയറക്ടർ: 0471 2320714,
🌐ജോയിന്റ് ഡയറക്ടർ (അക്കാഡമിക്): 0471 2323197,
🌐സീനിയർ ഫിനാൻസ് ഓഫീസർ: 0471 2320928
🌐കോർഡിനേറ്റർ ഐ.സി.റ്റി.സെൽ: 0471 2529855
ഇമെയിൽ ictcelldhse@gmail.com