SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo
തിരുവനന്തപുരം:സംസ്ഥാന വ്യാപകമായി കോളേജുകളിൽ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ.എസ്.യു. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസിനെതിരായ ആരോപണം ശക്തമായി തുടരുന്നതിനിടെയാണ് കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം നൽകിയത്. നിഖിലിനെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. നിഖി ഹാജരാക്കിയ സർട്ടിഫിക്ക്റ്റ് വ്യാജമാണെന്ന ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. നിഖിൽ കലിംഗ സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്ന് കലിംഗ രജിസ്ട്രാറും വ്യക്തമാക്കിയിരുന്നു.
ഉന്നത വിദ്യാഭ്യാസ മേഖലയെ എസ്.എഫ്.ഐ തകർത്തുവെന്നാണ് കെ.എസ്.യു ചൂണ്ടിക്കാട്ടുന്നത്. കോളേജുകളിലാണ് നാളെ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.