പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല: അക്കാദമിക് കൗൺസിലർമാരുടെ പാനൽ അപേക്ഷ

Jun 17, 2023 at 1:17 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz

കൊല്ലം:ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ കേരളത്തിലെ 14 ജില്ലകളിലുമുള്ള പഠനകേന്ദ്രങ്ങളിൽ വിവിധ വിഷയങ്ങളിൽ യുജി / പിജി പ്രോഗ്രാമുകളുടെ കൗൺസലിങ്ങിനായി അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നു. ഇതിലേക്കായി യുജിസി നിഷ്കർഷിക്കുന്ന യോഗ്യതയുള്ള അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. നിലവിൽ സർവീസിൽ ഉള്ളവർക്കും വിരമിച്ചവർക്കും അപേക്ഷിക്കാം. ബി എ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബിക് സംസ്‌കൃതം, ഹിസ്റ്ററി, ഫിലോസഫി (ശ്രീനാരായണഗുരു സ്റ്റഡീസിൽ അധിഷ്ഠിതം), സോഷ്യോളജി, ഇക്കണോമിക്സ്, എം എ ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി,സോഷ്യോളജി എന്നീ പ്രോഗ്രാമുകളിലാണ് കൗൺസലർമാരെ ആവശ്യമുള്ളത്.

\"\"

കൂടാതെ ജേർണലിസം, പരിസ്ഥിതിശാസ്ത്രം, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളിലും കൗൺസലർമാരെ ആവശ്യമുണ്ട്. അവധി ദിവസങ്ങളിലാണ് ജില്ലാ കേന്ദ്രങ്ങളിൽ കൗൺസിലിങ്ങ് സെഷനുകൾ നടക്കുന്നത്.സർവകലാശാല നിശ്ചയിച്ചിട്ടുള്ള നിരക്കിൽ മണിക്കൂർ അടിസ്ഥാനത്തിലാണ് വേതനം കണക്കാക്കുക. താല്പര്യമുള്ളവർക്ക് http://sgou.ac.in എന്ന സർവകലാശാല വെബ്സൈറ്റിൽ നൽകിയ ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്കൂടുതൽ വിവരങ്ങൾക്ക് – 0474 2966841/ 9188909901

\"\"

Follow us on

Related News