പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ മാർച്ചിൽ പ്ലസ് ടു പരീക്ഷയ്ക്കൊപ്പം: തീരുമാനം മാറ്റണമെന്ന് ആവശ്യം

Jun 16, 2023 at 8:16 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo

\"\"

തിരുവനന്തപുരം: മുൻ വർഷങ്ങളിൽ നിന്ന് വിഭിന്നമായി പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ മാർച്ചിൽ നടത്താൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. പ്ലസ് ടു പരീക്ഷയ്ക്കൊപ്പം മാർച്ചിൽ നടക്കുന്ന പ്ലസ് ടു വാർഷിക പരീക്ഷയ്ക്കൊപ്പം പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ നടത്താനാണ് തീരുമാനം. എന്നാൽ വിദ്യാഭ്യാസ വകുപ്പിന്റെ ഈ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. പ്ലസ് ടു വാർഷിക പരീക്ഷയ്ക്കൊപ്പം ഇംപ്രൂവ്മെന്റ് പരീക്ഷ എന്ന അധികഭാരവും കുട്ടികളിൽ എത്തും എന്നാണ് രക്ഷിതാക്കളും അധ്യാപകരും ചൂണ്ടിക്കാട്ടുന്നത്. ഇതുവരെ പ്ലസ് വൺ ഇംപൂവ്മെന്റ് പരീക്ഷ സെപ്റ്റംബറിലാണു നടത്തിയിരുന്നത്.

\"\"


പരീക്ഷയ്ക്കും മൂല്യനിർണയത്തി
നുമായി 15 അധ്യയന ദിവസം ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ പരീക്ഷ വർഷാവസാനത്തേക്ക് മാറ്റിയത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം നടന്ന അധ്യാപക സംഘടന യോഗത്തിൽ സൂചന നൽകിയിരുന്നു. ഈ വർഷം മുതൽ പുതിയ രീതി നടപ്പാക്കും എന്നാണ് തീരുമാനം.

\"\"

എന്നാൽ ഇതിനെതിരെ പ്രതിപക്ഷ സംഘടനകൾ രംഗത്ത് എത്തിയിട്ടുണ്ട്. പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് മാർക്കടക്കം പരിഗണിച്ചായിരിക്കും പ്ലസ് ടു ഫലം പ്രഖ്യാപിക്കുക. ഇതുകൊണ്ടുതന്നെ വിദ്യാർഥികൾ മാനസികമായി സമ്മർദ്ദത്തിലാകും. പരീക്ഷ മാറ്റണം എന്ന് ആവശ്യപ്പെട്ട് വിവിധ അധ്യാപക സംഘടനകൾ വകുപ്പ് മന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും നിവേദനം നൽകിയിട്ടുണ്ട്.

\"\"

Follow us on

Related News