പ്രധാന വാർത്തകൾ
കേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണംന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന, ഹിന്ദി അധ്യാപക ഒഴിവ്ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റ്ഓണാഘോഷം: ടൂറിസ്റ്റ് ബോട്ടുകളിൽ പരിശോധന കർശനമാക്കിവിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽ സർവീസ് സ്കീം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചുഡൽഹി സർവകലാശാല ബിരുദ കോഴ്സുകൾ: മൂന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 15വരെഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് പ്രവേശനം: സ്പോട്ട് അഡ്മിഷൻ 24ന്എംബിബിഎസ്, ബിഡിഎസ് രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികൾ തുടങ്ങി: ഓപ്ഷൻ കൺഫർമേഷന് അവസരം

പ്ലസ് വൺ അലോട്മെന്റ്: ഫൈനൽ കൺഫർമേഷന് ഇനി മണിക്കൂറുകൾ മാത്രം

Jun 15, 2023 at 2:07 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ ഏകജാലജ പ്രവേശനത്തിനുള്ള ട്രയൽ അലോട്മെന്റ് പരിശോധിച്ച് ഫൈനൽ കൺഫർമേഷൻ നൽകാനുള്ള സമയം ഇന്ന് 5ന് അവസാനിക്കും. ജൂൺ 13ന് പ്രസിദ്ധീകരിച്ച ട്രയൽ അലോട്മെന്റ് പരിശോധിച്ചാണ് അപേക്ഷയിൽ തിരുത്തലുകളും ഉൾപ്പെടുത്തലുകളും നടത്തി ഫൈനൽ കൺഫർമേഷൻ നടത്തേണ്ടത്. ഇതുപ്രകാരമുള്ള ഒന്നാം അലോട്മെന്റ് 19ന് പ്രസിദ്ധീകരിക്കും.പൊതുവിദ്യാഭ്യാസ വകുപ്പിന്റെ
http://admission.dge.kerala.gov.in വഴിയാണ് ട്രയൽ റിസൾട്ട്‌ പരിശോധിക്കേണ്ടത്.

\"\"


ജൂൺ 15 ന് വൈകിട്ട് 5 മണിവരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാം. എന്തെങ്കിലും തിരുത്തലുകൾ ആവശ്യമാണെങ്കിൽ ക്യാൻഡിഡേറ്റ് ലോഗിനിലെ Edit Application എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകൾ ഉൾപ്പെടുത്തലുകൾ ജൂൺ 15 ന് വൈകിട്ട് 5 മണിക്കുള്ളിൽ നടത്തി ഫൈനൽ കൺഫർമേഷൻ ചെയ്യേണ്ടതാണ്. തെറ്റായ വിവരങ്ങൾ നൽകി ലഭിക്കുന്ന അലോട്ട്മെന്റ് റദ്ദാക്കപ്പെടും. തിരുത്തലുകൾ വരുത്തുവാനുള്ള അവസാന
അവസരമാണിത്.

\"\"

\”Click for Higher Secondary Admission\” എന്ന ലിങ്കിലൂടെ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ ട്രയൽ റിസൾട്ട് പരിശോധിക്കാവുന്നതാണ്. ട്രയൽ റിസൾട്ട് പരിശോധിക്കുന്നതിന് വേണ്ട സാങ്കേതിക സൗകര്യങ്ങൾ അപേക്ഷകർക്ക് വീടിനടുത്തുള്ള സർക്കാർ, എയ്ഡഡ് ഹയർസെക്കണ്ടറി സ്കൂളുകളിലെ ഹെൽപ്പ് ഡെസ്കുകളിൽ നിന്നും തേടാവുന്നതാണ്. അപേക്ഷകർക്കുള്ള വിശദനിർദ്ദേശങ്ങളും ഇതേ വെബ്സൈറ്റിൽ ലഭ്യമാണ്.

\"\"

Follow us on

Related News