പ്രധാന വാർത്തകൾ
സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (SET) പരീക്ഷാഫലം: 20.07 ശതമാനം വിജയംഅധ്യാപക നിയമനം: സർക്കാർ ഉത്തരവ് വിവേചനപരമെന്ന് എഎച്ച്എസ്ടിഎമോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവുകൾഒൻപതാം ക്ലാസ് വിദ്യാർഥിക​ൾ​ക്ക് സുവർണ്ണാവസരം: ISRO പരിശീലന രജിസ്‌ട്രേഷൻ 23വരെ മാത്രംബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകളുമായി ഗൂഗിൾയുഎസ്എസ് പരീക്ഷ താൽകാലിക ഉത്തര സൂചിക: പരാതികൾ മാർച്ച്‌ 22നകം നൽകാംസ്കൂ​ൾ അടയ്ക്കും മുൻപ് അടുത്ത വർഷത്തെ പാഠപുസ്ത​ക​ങ്ങ​ൾ എത്തി: പുതിയ അധ്യയന വർഷത്തിൽ പുതുക്കിയ പാഠപുസ്തകങ്ങൾഎട്ടാം ക്ലാസിൽ വിജയിക്കാൻ മിനിമം മാർക്ക്: മൂല്യനിർണയരീതി പരിഷ്ക്കരിച്ച് ഉത്തരവായിപഠിക്കാൻ ആളില്ല: സംസ്ഥാനത്തെ ഐടിഐകളിലുള്ള 749 ട്രേഡുകള്‍ നിർത്തലാക്കാൻ തീരുമാനംകെ-​ടെ​റ്റ് യോ​ഗ്യ​ത നേ​ടാ​തെ ഇ​നി​യും സ​ർ​വി​സി​ൽ തുടരുന്ന അധ്യാപകർക്ക് അവസാന അവസരം

പുസ്തകം തുറന്നുവച്ചുള്ള പരീക്ഷ: മുഴുവൻ സർവകലാശാലകളും പിന്തുടരുമെന്ന് സൂചന

Jun 14, 2023 at 1:57 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo

മലപ്പുറം:സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടപ്പാക്കുന്ന ഓപ്പൺ ബുക്ക്‌ പരീക്ഷാ സമ്പ്രദായം മറ്റു സർവകലാശാലകളിലും നടപ്പാക്കുമെന്ന സൂചനയുമായി മന്ത്രി ആർ.ബിന്ദു. ലോകത്ത് ഇന്ന് സ്വീകാര്യമായ രീതിയാണ് പുസ്തകം തുറന്നുള്ള പരീക്ഷ എന്നും കുട്ടികളുടെ പരീക്ഷാഭാരം ലഘൂകരിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി മലപ്പുറം കുറ്റിപ്പുറത്ത് പറഞ്ഞു. പരീക്ഷാ പരിഷ്കരണ കമ്മീഷന്റെ നിർദ്ദേശങ്ങളിൽ ഒന്നാണ് ഓപ്പൺ ബുക്ക് പരീക്ഷ സംവിധാനമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നും എന്നാൽ ഇത് എല്ലാ സർവകലാശാലകളിലും അവലംബിക്കണമോ എന്ന് അന്തിമ തീരുമാനമായിട്ടില്ല.

\"\"

പുസ്തകം തുറന്നുള്ള പരീക്ഷ എന്ന ആശയം ഇപ്പോൾ സാങ്കേതിക വിദ്യാഭ്യാസ വകുപ്പാണ് മുന്നോട്ടുവയ്ക്കുകയും നടപ്പാക്കാൻ പോവുകയും ചെയ്യുന്നത്. മുൻപേ പറക്കുന്ന പക്ഷി എന്ന നിലയിലാണ് കേരള സാങ്കേതിക സർവകലാശാല പരീക്ഷാ പരിഷ്കരണ നടപടികൾക്ക് മുൻകൈയെടുത്ത് മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു.

\"\"

Follow us on

Related News