SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo
മലപ്പുറം:സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടപ്പാക്കുന്ന ഓപ്പൺ ബുക്ക് പരീക്ഷാ സമ്പ്രദായം മറ്റു സർവകലാശാലകളിലും നടപ്പാക്കുമെന്ന സൂചനയുമായി മന്ത്രി ആർ.ബിന്ദു. ലോകത്ത് ഇന്ന് സ്വീകാര്യമായ രീതിയാണ് പുസ്തകം തുറന്നുള്ള പരീക്ഷ എന്നും കുട്ടികളുടെ പരീക്ഷാഭാരം ലഘൂകരിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി മലപ്പുറം കുറ്റിപ്പുറത്ത് പറഞ്ഞു. പരീക്ഷാ പരിഷ്കരണ കമ്മീഷന്റെ നിർദ്ദേശങ്ങളിൽ ഒന്നാണ് ഓപ്പൺ ബുക്ക് പരീക്ഷ സംവിധാനമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നും എന്നാൽ ഇത് എല്ലാ സർവകലാശാലകളിലും അവലംബിക്കണമോ എന്ന് അന്തിമ തീരുമാനമായിട്ടില്ല.
പുസ്തകം തുറന്നുള്ള പരീക്ഷ എന്ന ആശയം ഇപ്പോൾ സാങ്കേതിക വിദ്യാഭ്യാസ വകുപ്പാണ് മുന്നോട്ടുവയ്ക്കുകയും നടപ്പാക്കാൻ പോവുകയും ചെയ്യുന്നത്. മുൻപേ പറക്കുന്ന പക്ഷി എന്ന നിലയിലാണ് കേരള സാങ്കേതിക സർവകലാശാല പരീക്ഷാ പരിഷ്കരണ നടപടികൾക്ക് മുൻകൈയെടുത്ത് മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു.