പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

സംസ്ഥാനത്തെ പോളിടെക്നിക് പ്രവേശനം: അപേക്ഷ ജൂൺ 14മുതൽ 30വരെ

Jun 12, 2023 at 2:19 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ പോളിടെക്നിക് പ്രവേശനത്തിന് ജൂൺ 14മുതൽ അപേക്ഷിക്കാം. 2023-24 വർഷത്തെ റഗുലർ ഡിപ്ലോമ പ്രവേശനത്തിനുള്ള അപേക്ഷ ജൂൺ 14 മുതൽ 30വരെ സമർപ്പിക്കാം. സംസ്ഥാനത്തെ
സർക്കാർ, എയ്ഡഡ്, ഐഎച്ച്ആർഡി, കേപ്, സ്വാശ്രയ പോളിടെക്നിക് കോളജുകളിലേക്കാണ് പ്രവേശനം.

പ്രവേശന യോഗ്യത
🌐എസ്എസ്എൽസി/ടിഎച്ച്എ
സ്എൽസി/ സിബിഎസ്ഇ 10/
മറ്റ് തുല്യ പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

\"\"

🌐കണക്ക്, സയൻസ്, ഇംഗ്ലിഷ് മുതലായവ ഓരോ വിഷയങ്ങളായി പഠിച്ചവർക്ക് എൻജിനീയറിങ് സ്ട്രീമിലേക്കും (സ്ട്രീം-1) കണക്ക്, ഇംഗ്ലിഷ് എന്നിവ പഠിച്ചവർക്ക്നോൺ എൻജിനീയറിങ് സ്ട്രീമിലേക്കും (സ്ട്രീം-2) അപേക്ഷ നൽകാം. ഐഎച്ച്ആർഡി/കേപ് പോളികളിലെ മുഴുവൻ സീറ്റിലേകളിലേക്കും എയ്ഡഡ് പോളികളിലെ 85% സീറ്റുകളിലേക്കും
സർക്കാർ, സ്വാശ്രയ പോളിടെക്നിക് കോളജുകളിലെ 50% സീറ്റിലേക്കുമാണ്
പ്രവേശനം.
🌐ടിഎച്ച്എസ്എൽസി പാസായവർക്ക് 10ശതമാനവും വിഎച്ച്എസ്ഇ പാസായവർക്ക് 2 ശതമാനവും സംവരണം ഉണ്ട്. വിഎച്ച്എസ്ഇ പാസായവർക്ക് അവരുടെ ട്രേഡുകൾ അനുസരിച്ചാണ് ബ്രാഞ്ചുകൾ അനുവദിക്കുക.

\"\"


🌐ഭിന്നശേഷി വിദ്യാർത്തുകൾക്ക് 5 ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്.
എസ്.സി/എസ്.ടി, ഒ.ഇ.സി, എസ്ഇബിസി വിഭാഗങ്ങളിലെ അപേക്ഷകർക്ക് സർക്കാർ നിർദേശപ്രകാരമുള്ള സംവരണം അനുവദിക്കും.
🌐മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണമുണ്ട്.

അപേക്ഷ
🌐ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. ആദ്യം
http://polyadmission.org
വെബ്സൈറ്റ് വഴി റജിസ്റ്റർ ചെയ്യണം. ഫീസടച്ച് രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം സർക്കാർ സർക്കാർ എയ്ഡഡ്/ ഐഎച്ചആർഡി/കേപ് സ്വാശ്രയ പോളിടെക്നിക് കോളജുകളിലേക്കും എൻസിസി/സ്പോർട്സ് ക്വോട്ടകളിലേക്കും അപേക്ഷ നൽകാം.

\"\"

ജനറൽ വിഭാഗങ്ങൾക്ക് 200രൂപയും, പട്ടികജാതി, പട്ടിക വർഗ
വിഭാഗങ്ങൾക്ക് 100 രൂപയുമാണ്
അപേക്ഷാ ഫീസ് നൽകേണ്ടത്.

\"\"

Follow us on

Related News