SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
സ്വന്തം ലേഖകൻ
തിരുവനന്തപുരം: \’\’വായിച്ചു വളരണം\’ എന്ന യാഥാർഥ്യം സംസ്ഥാനത്തെ സ്കൂളുകൾക്ക് ബാധകമല്ലേ? സിബിഎസ്ഇ സ്കൂളുകൾ ലൈബ്രറികൾക്ക് ഏറെ പ്രാധാന്യം നൽകുമ്പോൾ കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ ലൈബ്രറികൾക്ക് പ്രാധാന്യം കുറഞ്ഞു പോകുന്നത് എന്തുകൊണ്ടാണ്? പാഠപുസ്തകങ്ങൾക്ക് പുറത്തുനിന്നുള്ള അറിവ് കുട്ടികൾക്ക് പകർന്നു നൽകാൻ ലൈബ്രറികൾക്കു കഴിയുമെന്ന യാഥാർഥ്യം പൊതുവിദ്യാഭ്യാസ വകുപ്പിന് അറിയാഞ്ഞിട്ടാണോ..? ഇങ്ങനെ പോകുന്നു കേരളത്തിലെ സ്കൂൾ ലൈബ്രറി വിഷയവുമായി ബന്ധപ്പെട്ട് ലൈബ്രറി സയൻസ് പൂർത്തിയാക്കിയ നൂറുകണക്കിന് ഉദ്യോഗാർഥികളുടെ ചോദ്യങ്ങളും പരാതികളും.
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ ലൈബ്രേറിയൻ തസ്തികകളിൽ സ്ഥിര നിയമനം നടത്തണമെന്ന ആവശ്യം ശക്തമായിട്ട് വർഷങ്ങളായി. 2001ൽ ലൈബ്രേറിയൻ തസ്തിക നിലവിൽ വന്നെങ്കിലും 22 വർഷമായി നിയമനം നടന്നിട്ടില്ല.
വായന പ്രോത്സാഹിപ്പിക്കാൻ വായനാ വാരമുൾപ്പെടെയുള്ള പരിപാടികൾ സംസ്ഥാനത്ത് നടത്താറുണ്ടെങ്കിലും സ്ഥിരം ലൈബ്രേറിയന്മാരില്ലാത്തതിനാൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ലൈബ്രറികളിൽ പുസ്തകങ്ങൾ പൊടി പിടിക്കുകയാണെന്നും ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു. സ്കൂളുകളിൽ ലൈബ്രറിയുടെ ചുമതല ഒരു അധ്യാപകന് നൽകാറുണ്ടെങ്കിലും മറ്റു ഡ്യൂട്ടിക്കൊപ്പം ഈജോലി കാര്യക്ഷമമാകാറില്ല.
2001ലെ സ്പെഷ്യൽ റൂളനുസരിച്ച് ഗവ. ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിൽ ലൈബ്രേറിയന്മാരുടെ തസ്തിക സൃഷ്ടിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നിയമനം നടന്നില്ല. വിദ്യാർത്ഥികൾക്ക് പ്രൊജക്ട് തയ്യാറാക്കാനുൾപ്പെടെയുള്ള കാര്യങ്ങൾക്ക് മികച്ച ലൈബ്രറികൾ സഹായകരമാണ്. പഠനത്തിനുതകുന്ന രീതിയിൽ പുസ്തകങ്ങൾ തിരഞ്ഞെടുക്കണം. ലൈബ്രറിയുടെ ചുമതലയുള്ള അദ്ധ്യാപകർക്ക് ഇക്കാര്യങ്ങൾ ശ്രദ്ധിച്ചു നടപ്പാക്കുന്നതിൽ പരിമിതികളുണ്ട്. ലൈബ്രേറിയൻ നിയമനം നടത്തുന്നില്ലെങ്കിലും വിദ്യാർത്ഥികളിൽ നിന്ന് പ്രവേശനസമയത്ത്
ലൈബ്രറിഫീസ് കൃത്യമായി ഈടാക്കുന്നുണ്ട്.
വാഗ്ദാനം ജലരേഖയായി കോളേജുകളിൽ നിന്ന് പ്രീഡിഗ്രി
വേർപെടുത്തി ഹയർ സെക്കൻഡറി തുടങ്ങിയപ്പോൾ സർക്കാർ വാഗ്ദാനം ചെയ്തിരുന്ന അടിസ്ഥാന സൗകര്യങ്ങളിൽ പ്രധാനമായിരുന്നു സുസജ്ജമായ ലൈബ്രറി.
അതിന്റെ അഭാവം വിദ്യാഭ്യാസ ഗുണനിലവാരത്തെയും ബാധിക്കും.
നല്ല ലൈബ്രറി എന്ന സ്വപനം
ഇത്തവണയും കാര്യക്ഷമമായ ലൈബ്രറികൾ സ്വപ്നങ്ങളിലൊതുങ്ങും. 1,200 ചതുരശ്ര അടി വിസ്തീർണമുള്ള മുറിയും 10,000പുസ്തകവും
വേണമെന്ന നിബന്ധനയാണ് പ്രധാനമായും വില്ലനാകുന്നത്. സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി ലൈബ്രേറിയൻ നിയമനവും ചുവപ്പുനാടയിലായി. വളരെ കുറച്ച് സ്കൂളുകളിൽ മാത്രമാണ് പേരിനെങ്കിലും ലൈബ്രറികളുള്ളത്. മുൻ വർഷങ്ങളെ പോലെ ലൈബ്രറിയുടെ ചുമതല ഒരു അധ്യാപകന് നൽകാനാണ് തീരുമാനം.
20വർഷത്തിലധികമായി നിയമനം നടക്കാത്ത തസ്തികയാണ് ഹയർ സെക്കൻഡറി സ്കൂൾ ലൈബ്രേറിയൻ. കേന്ദ്ര ഗവൺമെന്റിന്റെ നിയന്ത്രണത്തിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന കേന്ദ്രീയ വിദ്യാലയങ്ങൾ, ജവഹർ നവോദയ സ്കൂളുകൾ എന്നിവിടങ്ങളിൽ ലൈബ്രേറിയൻ നിയമനമുണ്ട്. കൂടാതെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾക്ക് അംഗീകാരം ലഭിക്കണമെങ്കിൽ ലൈബ്രേറിയൻമാരെ നിയമിക്കണം. മറ്റ് സംസ്ഥാനങ്ങളിലെല്ലാം എൽ.പി വിഭാഗം മുതൽ ലൈബ്രറികളും ലൈബ്രേറിയൻമാരുമുണ്ട്. കേരളത്തിൽ
ലൈബ്രറി സയൻസ് യോഗ്യതയുള്ള പതിനായിരത്തോളം ഉദ്യോഗാർഥികളാണ് നിയമനംകാത്ത് കഴിയുന്നത്.
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ
രണ്ടായിരത്തോളം സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഇപ്പോഴും ലൈബ്രേറിയൻ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്.
സ്പെഷ്യൽ റൂൾസിൽ ഉൾപ്പെട്ട തസ്തികയിൽ നിയമനം നടത്തുന്നതിന് മറ്റു തടസ്സങ്ങൾ ഇല്ലെന്നിരിക്കെയാണ് ഈ അനാസ്ഥയെന്ന് ലൈബ്രറി സയൻസ് ഉദ്യോഗാർഥി പ്രതിനിധികളായ ആർ.രഞ്ജിത്ത്, സി.കെ.നിധീഷ്, സജി സുകുമാരൻ, എം.ജെഅഞ്ജു എന്നിവർ ആരോപിച്ചു
ലൈബ്രറിയുടെ പ്രവർത്തനം
🌐ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥികളുടെ ആവശ്യകതകൾക്ക് ഇണങ്ങുന്ന തരത്തിൽ ആധുനീക രീതിയിലാകണം ലൈബ്രറി പുസ്തകങ്ങളുടെ ക്രമീകരണം.
🌐 വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുംവിധം ലൈബ്രറിയിൽ സാങ്കേതികവിദ്യാ സംവിധാനം ക്രമീകരിക്കണം.
സാങ്കേതികവിദ്യാ ക്രമീകരണങ്ങൾ ലൈബ്രറിയിലുണ്ടാകണം.
🌐ഇന്റർനെറ്റ് സഹായത്തോടെ റഫറൻസ് നടത്തുവാനും പഠനപ്രവർത്തനങ്ങൾ
പൂർത്തീകരിക്കുവാനും കഴിയുന്ന തരത്തിൽ ഏറ്റവും കുറഞ്ഞത് 5
കമ്പ്യൂട്ടറുകളെങ്കിലും ഓരോ ലൈബ്രറിയിലും ഉണ്ടാകേണ്ടതാണ്. അതിലൊന്ന് വിദ്യാർത്ഥികളുടെ രജിസ്ട്രേഷനും പുസ്തകവിതരണവും രേഖപ്പെടുത്തുന്നതിനായി
ലൈബ്രറിയന്റെ കമ്പ്യൂട്ടരായി ഉപയോഗിക്കാവുന്നതാണ്.
🌐പഠന വിഷയങ്ങളിൽ കൂടുതൽ ധാരണ വികസിക്കുന്നതിനും പരീക്ഷകളെ അഭിമുഖീകരിക്കുന്നതിനും പ്രചോദനം ലഭിക്കുന്നതിനും ആശയങ്ങൾ വികസിക്കുന്നതിനും
അറിവ് നിർമ്മിക്കുന്നതിനും വിദ്യാർത്ഥികളെ സഹായിക്കുന്ന രീതിയിലാകണം ലൈബ്രറി
പ്രവർത്തിക്കേണ്ടത്.
🌐എല്ലാ സ്കൂളുകളിലും ക്ലാസ്സ് അടിസ്ഥാനത്തിൽ ഒരു ലൈബ്രറി പിരീഡ് ഉണ്ടായിരിക്കണം. ആ പിരീഡിൽ വിദ്യാർത്ഥികൾ ലൈബ്രറിയിലേക്ക് പോവുകയും പുസ്തകങ്ങൾ എടുക്കുകയും നിശ്ചിത തീയ്യതിക്കുശേഷം തിരികെ നൽകുകയും വേണം.
🌐പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങൾ, കൈവശം വയ്ക്കവുന്ന കാലയളവ്, കാലയളവിനുള്ളിൽ തിരികെ നൽകാതിരുന്നാലുള്ള പിഴ എന്നി
സംബന്ധിച്ച കാര്യങ്ങൾ വിദ്യാർത്ഥികൾക്ക് അറിയാനുള്ള ക്രമീകരണങ്ങൾ ഉണ്ടാകണം.
🌐ഏതെങ്കിലും തരത്തിലുള്ള ജാതി/വർണ്ണവർഗ്ഗ ഭാഷാപരമായ വിവേചനം
ഉണ്ടാക്കുന്നതും മതസ്പർദ്ധയുണ്ടാക്കുന്ന തരത്തിലുമുള്ള പുസ്തകങ്ങൾ ലൈബ്രറിയിൽ ഉണ്ടാകരുത്.
🌐ലൈബ്രറി വിഭവങ്ങൾ ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് അധ്യാപകരുമായി ചേർ
ലൈബ്രേറിയൻ കൃത്യമായ ആസൂത്രണം നടത്തണം.
🌐ആനുകാലികൾ, പൊതുവിഭാഗം, റഫറൻസ് വിഭാഗം എന്നിങ്ങനെ ലൈബ്രറിയിലെ വിവിധ വിഭാഗങ്ങൾ ഉപയോഗിക്കുന്നതിന്റെ രീതി. കാറ്റലോഗ് പരിശോധിക്കാനുള്ള സംവിധാനം തുടങ്ങി, ലൈബ്രറിയിൽ പാലിക്കേണ്ട ചിട്ടകൾ എന്നിവ മുഴുവൻ വിദ്യാർത്ഥി സ്കൂൾ ലൈബ്രറിയുടെ ഉദ്ദേശ്യങ്ങൾ
🌐കേരള വിദ്യാഭ്യാസ വകുപ്പിന്റെയും പാഠ്യപദ്ധതിയുടേയും വിദ്യാഭ്യാസ ലക്ഷ്യങ്ങൾ നേടുന്നതിനുള്ള പിന്തുണ വിദ്യാർത്ഥികൾക്ക് നൽകുക.
🌐വിദ്യാർത്ഥികളുടെ വായനാ ത്വരയെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും
ചെയ്യുന്ന വിഭവകേന്ദ്രമായി വർത്തിക്കുകയും അവരുടെ ആസ്വാദനശേഷിയും ആസ്വാധനഭാവവും വായനയിലൂടെ കണ്ടെത്താനും സാംസ്കാരിക സവിശേഷതകളെ തിരിച്ചറിയാനുമുള്ള മാർഗ്ഗമാണിത്.
🌐പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കി എല്ലാ വിദ്യാർത്ഥികൾക്കും പഠനപരിസരം ഒരുക്കി നൽകുക
🌐എല്ലാ വിദ്യാർത്ഥികളിലും സ്റ്റാഫ് അംഗങ്ങളിലും വായനാശീലം പ്രോത്സാഹിപ്പിക്കുക.
🌐വായനയുടെ വ്യത്യസ്ത ഭാവങ്ങൾ തിരിച്ചറിയാനും ആധുനിക
സാങ്കേതിക വിദ്യാസാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് ഇ-ലൈബ്രറിയുടെ സാധ്യത പ്രയോജനപ്പെടുത്താനുള്ള അവസരമൊരുക്കുക.
🌐വിദ്യാർത്ഥികൾക്ക് മികച്ച പഠനാനുഭവങ്ങൾ ഒരുക്കാൻ അധ്യാപകരുപ്പെടെയുള്ള സ്കൂൾ സമൂഹത്തിന്റെ വിഭവ കേന്ദ്രമായി വർത്തിക്കുക.
ലൈബ്രറിയിൽ ഉണ്ടായിരിക്കേണ്ട പുസ്തകങ്ങൾ
🌐സ്കൂൾ ലൈബ്രറിയിൽ ഏറ്റവും ചുരുങ്ങിയത് 10000 പുസ്തകങ്ങളെങ്കിലും ആവശ്യമാണ്. ഈ പുസ്തകങ്ങൾ താഴെ പറയുന്ന പ്രകാരമുള്ളവയായിരിക്കണം.
🌐പൊതുവിഭാഗം പുസ്തകങ്ങൾ
പൊതുവായ വായനയ്ക്ക് ഉപയോഗിക്കുന്നവയാണിത്. വൈജ്ഞാനിക വിഭാഗത്തിലേയും സാഹിത്യ വിഭാഗത്തിലെയും പൊതു പുസ്തകങ്ങളും ഇവയിൽ ഉൾപ്പെടുത്താം. കൂടാതെ ജീവചരിത്ര കൃതികളും ഇന്റർ ഡിസിപ്ലിനറിയായി കണക്കാക്കാവുന്ന
വിജ്ഞാനകൃതികളും ഈ വിഭാഗത്തിലുൾപ്പെടുത്താം.
🌐റഫറൻസ് പുസ്തകങ്ങൾ
ലൈബ്രറിയിൽ വച് മാത്രം റഫർ ചെയ്യാവുന്ന പുസ്തകങ്ങളാണിവ. പൊതു വായനക്ക് ഉപയോഗിക്കാവുന്ന പുസ്തകങ്ങൾ എന്ന നിലയിലല്ല ഇവയെ പരിഗണിക്കേണ്ടത്. ആധി
കാരിക ഗ്രന്ഥങ്ങൾ, നിഘണ്ടുകൾ, അറ്റ്ലസുകൾ, എൻസൈക്ലോപീഡിയകൾ തുടങ്ങിയവ ഈ വിഭാഗത്തിലുണ്ടാകണം. അംഗീകരിക്കെപ്പെട്ട ഗവേഷണ പ്രബന്ധങ്ങൾ, നയരേഖകൾ തുടങ്ങിയവയാകണം ഈ വിഭാഗത്തിൽപെടുക.
🌐സാഹിത്യകൃതികൾ
കഥ, കവിത, നാടകം, നോവൽ, തിരക്കഥ നിരൂപണം തുടങ്ങിയ സാഹിത്യരൂപങ്ങളെ ഈ വിഭാഗത്തിൽ പെടുത്താം.