SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം:സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ റായ്പൂർ ഡിവിഷനിൽ അപ്രന്റിസ് ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 1033 ഒഴിവുകളുണ്ട്. അപേക്ഷ നൽകേണ്ട അവസാന തീയതി ജൂൺ 22 ആണ്.
ട്രേഡുകൾ താഴെ
🌐വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക് ), ടർണർ, ഫിറ്റർ, ഇലക്ട്രീഷ്യൻ, സ്റ്റെനോഗ്രഫർ (ഇംഗ്ലീഷ്, ഹിന്ദി), കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഹെൽത്ത് ആൻഡ് സാനിറ്ററി ഇൻസ്പെക്ടർ, മെഷിനിസ്റ്റ്, മെക്കാനിക് ഡീസൽ, മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എസി, മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, വെൽഡർ.
യോഗ്യത
🌐50% മാർക്കോടെ എസ്എസ്എൽസി, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ എന്നിവ വിജയിക്കണം. മാർക്കിന്റെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പ്. പ്രായം 15 മുതൽ 24 വരെ. അർഹർക്ക് ഇളവു ലഭിക്കും. വിശദവിവരങ്ങൾ http://secr.indianrailways.gov.in ൽ ലഭ്യമാണ്.