പ്രധാന വാർത്തകൾ
വിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽ സർവീസ് സ്കീം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചുഡൽഹി സർവകലാശാല ബിരുദ കോഴ്സുകൾ: മൂന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 15വരെഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് പ്രവേശനം: സ്പോട്ട് അഡ്മിഷൻ 24ന്എംബിബിഎസ്, ബിഡിഎസ് രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികൾ തുടങ്ങി: ഓപ്ഷൻ കൺഫർമേഷന് അവസരംആയൂർവേദ, ഹോമിയോ, സിദ്ധ, യുനാനി, അഗ്രികൾച്ചർ, ഫോറസ്ട്രി, ഫിഷറീസ്, വെറ്ററിനറി പ്രവേശനം: ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചുപരീക്ഷകൾ ഇന്ന് അവസാനിക്കുന്നു: സ്കൂളുകൾ നാളെ അടയ്ക്കുംപേരാമ്പ്രയിൽ 61 സ്കൂൾ വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചുകേരള സർവകലാശാല സെനറ്റ് ഹാളിൽ എസ്എഫ്ഐ -കെഎസ്‌യു സംഘർഷം: സെനറ്റ് തെരഞ്ഞെടുപ്പ് റദ്ദാക്കിഅസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ യോഗ ഇൻസ്ട്രക്ടർ കോഴ്‌സ്സംസ്ഥാനത്ത് 4പുതിയ ഗവ.ഐടിഐകൾക്ക് മന്ത്രിസഭയുടെ അനുമതി: ഇതിൽ 60തസ്തികകളും

സർവകലാശാലകളിൽ ഗവേഷണ മേഖലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും: മന്ത്രി ആർ. ബിന്ദു

Jun 6, 2023 at 10:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/CE1ocpjL0JpGtFQqwpiYZO

തിരുവനന്തപുരം:സർവകലാശാലകളിൽ ഗവേഷണ മേഖലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും. മന്ത്രി ആർ. ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തെ ജനപക്ഷ വൈജ്ഞാനിക സമൂഹമാക്കി മാറ്റാൻ ഗവേഷണമേഖലക്ക് ഉന്നതമായ പരിഗണനയാണ് സർക്കാർ നൽകി വരുന്നത്. ട്രാൻസിലേഷണൽ റിസർച്ച് ലാബുകൾ, നവകേരള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പുകൾ തുടങ്ങിയവ ഈ ലക്ഷ്യത്തിൽ ആരംഭിച്ചതാണ്. എന്നാൽ, ഇന്റർ ഡിസിപ്ലിനറി മേഖലയിലെ ഗവേഷണങ്ങൾക്ക് നിലവിലെ ചട്ടങ്ങൾ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഈ മേഖലയിൽ ഗവേഷണകേന്ദ്രം ആരംഭിക്കാനും ഗൈഡ് ഷിപ്പ് നൽകാനും സാധിക്കാത്ത സാഹചര്യം പല സർവ്വകലാശാലകളിലും ഉണ്ട്. സർവ്വകലാശാലാ ഗവേഷണ റെഗുലേഷനുമായി ബന്ധപ്പെട്ടും വിദ്യാർത്ഥികൾ നിരവധി പരാതികൾ ഉന്നയിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ ഡി-രെജിസ്ട്രേഷൻ, റീ-രെജിസ്ട്രേഷൻ, തീസിസ് സമർപ്പണവും റിസൾട്ടും തുടങ്ങിയ കാര്യങ്ങളിലെല്ലാം ഗവേഷകർക്ക് അനുകൂലമായ ചട്ടങ്ങൾ ആവശ്യമാണ്.

\"\"

ഈസ് ഓഫ് ഡൂയിങ് ഹയർ എജുക്കേഷനെന്ന സർക്കാരിന്റെ നിലപാടിന് അനുസൃതമാകണം സർവകലാശാല ചട്ടങ്ങളും റെഗുലേഷനുകളും. രണ്ടുമാസത്തിനകം ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കാനാണ് തീരുമാനമായിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും നടക്കുന്ന മുഴുവൻ ഗവേഷണങ്ങളും ട്രാൻസ്‌ലേഷണൽ റിസർച്ചിലൂടെ സമൂഹത്തിന് പ്രയോജനപ്പെടുന്ന ഉത്പന്നങ്ങളാക്കി, അതിനെ ഇൻക്യുബേറ്റ് ചെയ്ത് സ്റ്റാർട്ടപ്പ് പദ്ധതികളാക്കി മാറ്റുകയാണ്. ഇതിൻ്റെ ഭാഗമായാണ് സർവകലാശാലകളിൽ ട്രാൻസിലേഷണൽ റിസർച്ച് ലാബുകൾ തുടങ്ങാൻ സർവകലാശാലകൾക്ക് സർക്കാർ തുക അനുവദിച്ചിട്ടുള്ളത്. കൂടാതെ ട്രാൻസിലേഷണൽ റിസർച്ചിൻ്റെ ഭാഗമായുണ്ടാകുന്ന സ്റ്റാർട്ടപ്പ് കേന്ദ്രങ്ങൾ തുടങ്ങാൻ 2023-ലെ സംസ്ഥാന ബജറ്റിൽ റിസ്ക് ഫണ്ട് കൂടി സർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നു. സ്റ്റാർട്ട് അപ്പ് നയത്തിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ചേർന്ന് ഗവേഷണ പാർക്കുകളും ആരംഭിക്കുന്നുണ്ട്.

\"\"

Follow us on

Related News