പ്രധാന വാർത്തകൾ
ഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം

സ്കൂളുകളിൽ സ്റ്റാർസ് പദ്ധതി: അക്കാദമിക കലണ്ടർ തയാറായി

Jun 5, 2023 at 8:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം :പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളയുടെ 2023 – 24 അക്കാദമിക വർഷത്തെ പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുള്ള കലണ്ടർ തയാറായതായി. സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ ഡോ. എ. ആർ സുപ്രിയയാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്ത് നടന്നു വന്ന സംസ്ഥാനതല ത്രിദിന ശില്പശാലയിലാണ് സമഗ്ര ശിക്ഷ കേരളം, സ്റ്റാർസ്പദ്ധതികളുടെ ഘടന, നിർവഹണം എന്നിവ സംബന്ധിച്ച രൂപരേഖ കലണ്ടർ തയ്യാറായത്. അധ്യയന വർഷത്തെ ഓരോ മാസവും പൂർത്തീകരിക്കേണ്ട അക്കാദമിക – അക്കാദമികേതര പരിപാടികളുടെ ലക്ഷ്യങ്ങളും കുട്ടികളിൽ അതുണ്ടാക്കുന്ന പ്രതിഫലനങ്ങളും തുടർ പ്രവർത്തനങ്ങളും ശിൽപ്പശാല ചർച്ച ചെയ്തു.

\"\"

ഭിന്ന ശേഷി മേഖലയിൽ നടപ്പിലാക്കുന്ന പ്രത്യേക പരിപാടികൾ, പാർശ്വവൽക്കരണ മേഖലയിലെ പരിപാടികൾ -കുട്ടികൾ നേരിടുന്ന പ്രതികൂല സാഹചര്യം, അക്കാദമിക രംഗം നേരിടുന്ന പഠന വിടവ്, അടിസ്ഥാന ഭാഷാശേഷി വികസിപ്പിക്കൽ , ശാസ്ത്രീയ പ്രീ-പ്രൈമറി പരിശീലനം , അക്കാദമിക തലത്തിലും തൊഴിൽ നൈപുണി വികസനത്തിലും പിന്തുണ , കൗമാര വിദ്യാഭ്യാസ പരിശീലനം തുടങ്ങി സമഗ്ര ശിക്ഷയിലൂടെയും സ്റ്റാർസിലൂടെയും നടപ്പിലാക്കുന്ന പ്രധാന പരിപാടികൾ മുൻഗണനാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നതിനുള്ള രൂപരേഖയാണ് ശില്പശാലയിൽ തയ്യാറാക്കിയത്.

എസ്.എസ്.കെ അഡീ.ഡയറക്ടർ ഷിബു ആർ.എസ്. ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. അഡീ. ഡയറക്ടർ ശ്രീകല കെ.എസ് , സ്റ്റാർസ് കൺസൾട്ടന്റ് സി. രാധാകൃഷ്ണൻ നായർ,
സമഗ്ര ശിക്ഷാ കൺസൾട്ടന്റ് സുരേഷ് കുമാർ എ.കെ., സംസ്ഥാന പ്രോഗ്രാം ഓഫീസർമാരായ ഷൂജ എസ്.വൈ , ഡോ.ഷാജി ബി, അമുൽ റോയ് ആർ.പി, സിന്‌ധു എസ്.എസ്. , പ്രീതി. എം. കുമാർ, അനുലേഖ ഇ, രശ്മി ടി.എൽ തുടങ്ങിയവർ ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകി. സംസ്ഥാനതല നിർവഹണ ഉദ്യോഗസ്ഥർക്ക് പുറമേ എസ്.എസ്.കെയുടെ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർമാർ, പ്രോഗ്രാം ഓഫീസർമാർ തുടങ്ങിയവർ ത്രിദിന ശിൽപ്പശാലയിൽ സന്നിഹിതരായിരുന്നു.

\"\"

Follow us on

Related News