പ്രധാന വാർത്തകൾ
കേരള സ്കൂൾ ശാസ്ത്രോത്സവം: ലോഗോ ഡിസൈൻ ചെയ്യാംഎംടെക് സ്പോട്ട് അഡ്മിഷൻ നാളെസ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷേണൽ ടെക്നോളജിയിൽ അക്കാദമിക് കോർഡിനേറ്റർ നിയമനംആയുർവേദ, ഹോമിയോ ഡിഗ്രി/ഡിപ്ലോമ പ്രവേശന നടപടികൾ ഉടൻസ്കൂൾ,കോളജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പാക്കേജ് ഒരുക്കി കെഎസ്ആർടിസികേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണംന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന, ഹിന്ദി അധ്യാപക ഒഴിവ്ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റ്

\’ ഈ തണലിൽ ഇത്തിരി നേരം\’ ദിനാചരണം

Jun 5, 2023 at 8:06 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം:സമഗ്ര ശിക്ഷാ കേരളം സംഘടിപ്പിച്ച അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണം മന്ത്രി. വി. ശിവൻകുട്ടി വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. എസ്.എസ്.കെ തിരുവനന്തപുരം ജില്ലയാണ് പൂജപ്പുര മണ്ഡപത്തിന് സമീപം ദിനാചരണ ചടങ്ങ് സംഘടിപ്പിച്ചത്. ദിനാചരണത്തിന് എത്തിചേർന്ന വിഭിന്ന ശേഷിയുള്ള കുട്ടികളെ മന്ത്രി അഭിനന്ദിച്ചു. പ്രകൃതിയോട് ഇണങ്ങുന്നതിനും വരും തലമുറയ്ക്ക് വേണ്ടി പ്രകൃതിയെ കരുതാനും കുട്ടികൾക്കും മറ്റുള്ളവർക്കും ദിനാചരണം ഉപകരിക്കട്ടെയെന്ന് മന്ത്രി ആശംസിച്ചു. ജില്ലയിലെ 91 കേന്ദ്രങ്ങളിൽ \’ ഈ തണലിൽ ഇത്തിരി നേരം\’ ദിനാചരണം സംഘടിപ്പിച്ചു.

\"\"

ഭിന്നശേഷി മേഖലയിലെ വിദ്യാർത്ഥികളും അവർക്ക് പിന്തുണ നൽകുന്ന രക്ഷിതാക്കളും , അധ്യാപകരും പൊതുവിദ്യാലയങ്ങളിലെ കുട്ടികളും വിദ്യാഭ്യാസ പ്രവർത്തകരും വിവിധയിടങ്ങളിൽ നടന്ന ദിനാചരണത്തിൽ പങ്കെടുത്തു. കർഷകരേയും പരിസ്ഥിതി പ്രവർത്തകരേയും വിവിധയിടങ്ങളിൽ കുട്ടികൾ ആദരിച്ചു. ജനപ്രതിനിധികൾ പരിസ്ഥിതി പ്രവർത്തകർ, സാംസ്കാരിക- രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയവർ ദിനാചരണ ചടങ്ങിൽ പങ്കെടുത്തു. എസ്.എസ്.കെ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ എസ്.വൈ. ഷൂജ, ഡി പി സി ജവാദ് എസ്, പ്രോഗ്രാം ഓഫീസർ ശ്രീകുമാരൻ ബി , ബി.പി.സി വിദ്യാ വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.

\"\"

Follow us on

Related News