പ്രധാന വാർത്തകൾ
വിദ്യാർത്ഥികൾ അടക്കമുള്ള കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെഡിഎൽഎഡ്, ബി.വോക് പരീക്ഷാഫലങ്ങൾകുറഞ്ഞ ചിലവിൽ മികച്ച പഠനവസരം നൽകി കാലിക്കറ്റ്‌ സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പിജിബിരുദ പ്രവേശനം: സിയുഇടി- യുജി മെയ് 15 മുതൽസ്കൂൾ അധ്യാപകർക്ക് എഐ സാങ്കേതിക വിദ്യയിൽ മെയ്‌ 2മുതൽ പരിശീലനംKEAM-2024: കോഴ്സുകൾ കൂട്ടിച്ചേർക്കാൻ ഇന്നുകൂടി അവസരംഎൻജിനീയറിങ് പ്രവേശന പരീക്ഷ സിലബസ് മാറ്റം: നടപടി വൈകുന്നുസ്കൂൾ വിദ്യാർത്ഥികൾക്കുള്ള സമ്മർ ക്യാമ്പ് മെയ് 6മുതൽഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കുംഎസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻ

എംജി സർവകലാശാലയിൽ അധ്യാപക ഒഴിവ്, റിസർച്ച് അസോസിയേറ്റ്, ഡിപ്ലോമ കോഴ്‌സ്

Jun 2, 2023 at 4:55 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് എൻവയോൺമെൻറൽ സയൻസസിൽ ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിൻറെ ധനസഹായത്തോടെയുള്ള ഒരു പ്രോജക്ടിൽ റിസർച്ച് അസോസിയേറ്റിൻറെ ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
എൻവയോൺമെൻറ് സയൻസ് ആൻറ് ഡിസാസ്റ്റർ മാനേജ്‌മെൻറ്, ഡിസാസ്റ്റർ മാനേജ്‌മെൻറ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദവും മികച്ച അക്കാദമിക് റോക്കോഡുകളും ഉള്ളവരെയാണ് പരിഗണിക്കുന്നത്.
എൻ.ഇ.റ്റി, എം.ഫിൽ, പി.എച്ച്.ഡി യോഗ്യതയോ സോഷ്യൽ വർക്ക്, ജി.ഐ.എസ്, റിമോട്ട് സെൻസിംഗ് എന്നിവയിൽ പ്രവൃത്തിപരിചയമോ ഉള്ളവർക്ക് മുൻഗണന ലഭിക്കും. പ്രതിമാസ വേതനം 20000 രൂപ.
താല്പര്യമുള്ളവർ അപേക്ഷ ബയോഡേറ്റ സഹിതം krbaijumgu@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ജൂൺ 15 നു മുൻപ് അപേക്ഷ അയക്കണം.
വിശദവിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

\"\"

ഡിപ്ലോമ കോഴ്‌സ്
മഹാത്മാ ഗാന്ധി സർവകലാശാല ഇൻറർ യൂണിവേഴ്‌സിറ്റി സെൻറർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസും(ഐ.യു.സി.ഡി.എസ്) കോതമംഗലം, പീസ് വാലിയും സംയുക്തമായി നടത്തുന്ന ജെറിയാട്രിക് റീഹാബിലിറ്റേഷൻ ആൻറ് വെൽനെസ്സ് ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രീ ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടൂ വിജയിച്ചവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല.ഓൺലൈനിലും ഓഫ് ലൈനിലുമായിരിക്കും ക്ലാസുകൾ. 9000 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്.
താല്പര്യമുള്ളവർ iucdsmgu@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യണം.ഫോൺ: 8547165178, 9947922791

അധ്യാപക ഒഴിവ്; വാക്ക്-ഇൻ ഇൻറർവ്യു

മഹാത്മാ ഗാന്ധി സർവകലാശാലയിലെ അന്തർ സർവകലാശാല ഭിന്നശേഷി പഠന കേന്ദ്രം(ഐ.യു.സി.ഡി.എസ്) പുതിയതായി തുടങ്ങുന്ന എം.എസ്.ഡബ്ല്യു റഗുലർ കോഴ്‌സിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുവാൻ വാക്-ഇൻ ഇൻറർവ്യു നടത്തുന്നു.
യു.ജി.സിയും എം.ജി സർവകലാശാലയും നിഷ്‌കർഷിക്കുന്ന അധ്യാപന യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. പി.എച്ച്.ഡി അഭികാമ്യം.
താല്പര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ നാലിന് രാവിലെ 10 മുതൽ ഐ.യു.സി.ഡി.എസിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

\"\"

അപേക്ഷ; സമയപരിധി നീട്ടി
നാലാം സെമസ്റ്റർ സി.ബി.സിഎസ്(2021 അഡ്മിഷൻ റഗുലർ) പരീക്ഷയ്ക്ക് ജൂൺ അഞ്ചു വരെ ഫീസ് അടച്ച് അപേക്ഷിക്കാം.
ജൂൺ ആറിന് പിഴയോടു കൂടിയും ജൂൺ ഏഴിന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.

പ്രാക്ടിക്കൽ, പ്രോജക്ട് ഇവാല്യുവേഷൻ

രണ്ടാം സെമസ്റ്റർ ബി.വോക് വിഷ്വൽ മീഡിയ ആൻഡ് ഫിലിം മേക്കിംഗ് (2021 അഡ്മിഷൻ റഗുലർ – പുതിയ സ്‌കീം) ഏപ്രിൽ 2023 പരീക്ഷയുടെ പ്രാക്ടിക്കൽ, പ്രോജക്ട് ഇവാല്യുവേഷൻ പരീക്ഷകൾ ജൂൺ 15, 16 തീയതികളിൽ കാലടി ശ്രീ ശങ്കര കോളജിൽ നടക്കും. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ

\"\"

Follow us on

Related News