പ്രധാന വാർത്തകൾ
കോച്ചിങ് ക്ലാസുകൾ വിദ്യാർത്ഥികൾക്ക് നൽകുന്ന തെറ്റായ മാർഗം: എൻ.ആർ.നാരായണ മൂർത്തിതൃശൂർ ഗവ. ഫൈൻ ആർട്സ് കോളജിൽ സ്പോട്ട് അഡ്മിഷൻമാലിന്യമുക്ത കേരളം ജനകീയ ക്യാമ്പയിനിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുക്കും: മന്ത്രി വി.ശിവൻകുട്ടിബിടെക് സ്പോട്ട് അഡ്മിഷൻ, എംബിഎ സീറ്റൊഴിവ്, പരീക്ഷാഫലങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾകായികതാരങ്ങള്‍ക്ക് വേണ്ടത് നിരന്തര പരിശീലനമെന്ന് ജോണ്‍ ഗ്രിഗറി: കാലിക്കറ്റ് കായിക പുരസ്‌കാരങ്ങള്‍ സമ്മാനിച്ചുഎംജി സര്‍വകലാശാലയിലെ എന്‍എസ്എസിന് ഇനി നാടന്‍പാട്ട് സംഘവുംസെന്റേഴ്‌സ് ഓഫ് എക്സലൻസിന് ലോകബാങ്ക് പിന്തുണ: മികവിന്റെ കേന്ദ്രങ്ങൾ അന്താരാഷ്ട്രവൽക്കരിക്കുമെന്ന് മന്ത്രികേരളത്തിലെ ഒൻപതാം ക്ലാസ് ഇംഗ്ലീഷ് സിലബസിൽ മുംബൈയിലെ ഡബ്ബാവാലകൾ; അഭിമാനമെന്ന് ഡബ്ബാവാലകൾസെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സുകളിൽ കോൺസ്റ്റബിൾ നിയമനം: ആകെ 39481 ഒഴിവുകൾബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ഫിനാന്‍സ് ഓഫീസര്‍ തസ്തികയിൽ ഒഴിവുകള്‍: അപേക്ഷ 3വരെ

വിദ്യാർത്ഥികളെ നേരായ രീതിയിൽ നയിക്കാൻ അധ്യാപകർക്ക് കഴിയണം: മുഖ്യമന്ത്രി

Jun 1, 2023 at 10:42 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം:വിദ്യാർത്ഥികളെ നേരായ രീതിയിൽ നയിക്കാൻ അധ്യാപകർക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മലയൻകീഴ് ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുന്നതിനിടെയാണ് അധ്യാപകർക്ക് ഉപദേശവുമായി മുഖ്യമന്ത്രി എത്തിയത്. കുട്ടികളുടെ പൊതു വളർച്ചയിൽ അധ്യാപകന് വലിയ പങ്കുവഹിക്കേണ്ടതുണ്ട്. നേരായ രീതിയിൽ കുട്ടികളെ നയിക്കുക. ശരിയായ കാര്യങ്ങൾ കുട്ടികളിലേക്ക് എത്തിക്കുക. അത് അധ്യാപകന്റെ പ്രധാന ചുമതലയാണ്.

\"\"

അക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. പലവിധ കുടുംബ സാഹചര്യങ്ങളിൽ നിന്ന് വരുന്നവരാണ് ഓരോ വിദ്യാർത്ഥിയും. അവരെ തിരിച്ചറിഞ്ഞ് സാമൂഹിക പ്രതിബദ്ധതതയുള്ളവരാക്കി മാറ്റാൻ അധ്യാപകർക്ക് കഴിയണം. കുട്ടികളുമായി ബന്ധപ്പെട്ട് ഏറ്റവും അധികം പ്രവർത്തിക്കുന്നത് അധ്യാപകരാണ്. പാഠപുസ്തകങ്ങൾക്ക് അപ്പുറമുള്ള അറിവ് അധ്യാപകർ അവർക്ക് പകർന്നു നൽകണം. നല്ലതല്ലാത്തത് തിരിച്ചറിഞ്ഞ് നല്ലതിനെ മാത്രം സ്വീകരിക്കാൻ വിദ്യാർത്ഥികൾക്ക് ആവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മയക്കുമരുന്നുകൾക്കെതിരെ കടുത്ത ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ലഹരിക്ക് അടിമപ്പെട്ടുപോയാൽ മനുഷ്യത്വം പോലും ഇല്ലാതാകുമെന്ന് കുട്ടികൾ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

\"\"

Follow us on

Related News

സെന്റേഴ്‌സ് ഓഫ് എക്സലൻസിന് ലോകബാങ്ക് പിന്തുണ: മികവിന്റെ കേന്ദ്രങ്ങൾ അന്താരാഷ്ട്രവൽക്കരിക്കുമെന്ന് മന്ത്രി

സെന്റേഴ്‌സ് ഓഫ് എക്സലൻസിന് ലോകബാങ്ക് പിന്തുണ: മികവിന്റെ കേന്ദ്രങ്ങൾ അന്താരാഷ്ട്രവൽക്കരിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: കേരളത്തിൽ ആരംഭിക്കുന്ന സെന്റേഴ്‌സ് ഓഫ് എക്സലൻസിന്റെ...