SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ സ്റ്റേറ്റ് ബോർഡ് ഓഫ് മെഡിക്കൽ റിസർച്ച് (എസ്ബിഎംആർ) നു കീഴിലുള്ള വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. റിസർച്ച് അസോസിയേറ്റ്, ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലാണ് കരാർ നിയമനം. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വേതനനിരക്ക് എന്നിവ സംബന്ധിച്ച വിജ്ഞാപനത്തിന്റെ വിശദവിവരം വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലുണ്ട് (http://dme.kerala.gov.in). റിസർച്ച് അസോസിയേറ്റ്, ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലെ നിയമനത്തിനായുള്ള കൂടിക്കാഴ്ച യഥാക്രമം ജൂൺ 6, 7 തീയതികളിൽ രാവിലെ 11ന് മെഡിക്കൽ വിദ്യാഭ്യാസ ഓഫീസിൽ നടത്തും. അസൽ സർട്ടിഫിക്കറ്റ്, ബയോഡാറ്റാ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.