പ്രധാന വാർത്തകൾ
ഇന്ന് 7 ജില്ലകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധിമാസ് കമ്യൂണിക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അനധ്യാപക തസ്തികയിൽ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 5വരെആർസിഎഫ്എല്ലിൽ അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ ജൂലൈ 19വരെസൗദി ആരോഗ്യമന്ത്രാലയത്തിൽ നഴ്സുമാരുടെ ഒഴിവുകൾ: കൊച്ചിയിൽ 22മുതൽ അഭിമുഖംകെഎസ്ആർടിസിയിൽ താത്കാലിക ഒഴിവ്: യോഗ്യത എസ്എസ്എൽസികേന്ദ്ര സർക്കാർ സ്ഥാപനത്തിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ: അപേക്ഷ ജൂലൈ 22വരെകാലിക്കറ്റ്‌ സർവകലാശാലയിൽ അധ്യാപക ഒഴിവുകൾ: അപേക്ഷ ജൂലൈ 30വരെവിവിധ തസ്തികകളിലെ പി.എസ്.സി നിയമനം: അഭിമുഖ തീയതികൾ അറിയാംവിവിധ തസ്തികകളിലെ പി.എസ്.സി നിയമനം: ഒഎംആർ പരീക്ഷാ തീയതികൾഡിപ്പാർട്ട്മെൻ്റൽ പരീക്ഷ: അപേക്ഷ ഓഗസ്റ്റ് 14വരെ

എംബിഎ അപേക്ഷ 31വരെ, പരീക്ഷാഫലങ്ങൾ, പ്രാക്ടിക്കൽ: എംജി സർവകലാശാല വാർത്തകൾ

May 29, 2023 at 7:27 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് മാനേജ്‌മെൻറ് ആൻറ് ബിസിനസ് സ്റ്റഡീസിൽ എം.ബി.എ കോഴ്‌സിലേക്ക് മെയ് 31 വരെ അപേക്ഷ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾ https://admission.mgu.ac.in/ എന്ന ലിങ്കിൽ. ഫോൺ – 8714976955

പരീക്ഷാ തീയതി
രണ്ടാം സെമസ്റ്റർ എം.ബി.എ(2018 അഡ്മിഷൻ സപ്ലിമെൻററി, 2017 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 2016 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്, 2015 അഡ്മിഷൻ മൂന്നാം മെഴ്‌സി ചാൻസ്) പരീക്ഷകൾ ജൂൺ 12 ന് തുടങ്ങും. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

\"\"

പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ ബി.എ മ്യൂസിക് ആൻറ് വയലിൻ സി.ബി.സി.എസ് – സ്‌പെഷ്യൽ സപ്ലിമെൻററി(2020 അഡ്മിഷൻ ബാച്ചിലെ പരാജയപ്പെട്ട വിദ്യാർഥികൾക്കു വേണ്ടി മാത്രം -ഏപ്രിൽ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം മെയ് 31, ജൂൺ ആറ് തീയതികളിൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഓഫ് മ്യൂസിക് ആൻറ് ഫൈൻ ആർട്‌സിൽ നടക്കും.

\"\"

പരീക്ഷാഫലങ്ങൾ
2022 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ്.സി അപ്ലൈഡ് മൈക്രോബയോളജി(പി.ജി.സി.എസ്.എസ് – റഗുലർ,സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ 10 വരെ ഓൺലൈനിൽ ഫീസടച്ച് അപേക്ഷിക്കാം

2022 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ – മ്യൂസിക് വോക്കൽ, മ്യൂസിക് വയലിൻ, മ്യൂസിക് വീണ, ഭരതനാട്യം, കഥകളി വേഷം, കഥകളി സംഗീതം, ചെണ്ട, മദ്ദളം(2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ 10 വരെ ഓൺലൈനിൽ ഫീസടച്ച് അപേക്ഷിക്കാം.

\"\"

Follow us on

Related News