പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പ്ലസ് ടു ഫലം റദ്ദാക്കി എന്ന വ്യാജവാർത്ത: യുട്യൂബറെ അറസ്റ്റ് ചെയ്തു

May 29, 2023 at 11:02 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം:രണ്ടാം വർഷ ഹയർസെക്കണ്ടറി പരീക്ഷാഫലം റദ്ദാക്കി എന്ന വ്യാജ വാർത്ത യുട്യൂബ് വഴി പ്രചരിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വി കാൻ മീഡിയ എന്ന യു ട്യൂബ് ചാനൽ നടത്തുന്ന കൊല്ലം പോരുവഴി പഞ്ചായത്ത്‌ എട്ടാം വാർഡ് അമ്പലത്തും ഭാഗത്തിലെ ബിജെപി വാർഡ് അംഗമായ നിഖിൽ മനോഹർ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പ്ലസ് ടു പരീക്ഷാഫലം റദ്ദാക്കി.. മന്ത്രിക്ക് തെറ്റുപറ്റി എന്ന തമ്പ് നെയിൽ അടക്കമുള്ള വാർത്തയാണ് ഇയാൾ അപ്‌ലോഡ് ചെയ്തത്.

\"\"
\"\"


ഈ വീഡിയോയ്ക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് പരാതി നൽകിയിരുന്നു. പരാതി വന്നതോടെ ഇതിന് പിന്നാലെ ഇയാൾ വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം ഫേസ് ബുക്ക്‌ പോസ്റ്റിലൂടെ അറിയിച്ചത്. ഇത്തരത്തിൽ ചില യൂട്യൂബ് ചാനലുകൾ വ്യാജവാർത്തകൾ നൽകുന്നതായി വ്യാപക പരാതിയുണ്ട്.

\"\"

Follow us on

Related News