editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

എയ്ഡഡ് സ്ക്കൂൾ ജീവനക്കാർക്ക് നിയമന അംഗീകാരവും ശമ്പളവും നൽകണം: മുന്നറിയിപ്പുമായി യുടിഎംകെ

Published on : May 26 - 2023 | 12:58 pm

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

കോഴിക്കോട്:ഭിന്നശേഷി സംവരണത്തിന്റെ പേരിൽ സർക്കാർ 15000 ലേറെ അധ്യാപക-അനധ്യാപക എയ്ഡഡ് സ്ക്കൂൾ ജീവനക്കാരെ പട്ടിണിയിലേക്ക് തള്ളിവിടുകയാണെന്ന് 2018 മുതൽ നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ കൂട്ടായ്മയായ അൺഅപ്രൂവ്ഡ് ടീച്ചേഴ്സ് മൂവ്മെന്റ് കേരള (യുടിഎംകെ). സുപ്രീം കോടതിയുടെയും ഹൈകോടതിയുടെയും ഉത്തരവുകളിൽ നിർദ്ദേശിച്ചിട്ടുള്ള ആനുകൂല്യങ്ങൾ എത്രയും പെട്ടെന്ന് ലഭ്യമാക്കാനുള്ള നടപടി സർക്കാർ കൈക്കൊള്ളണം. നിത്യ ചെലവിനും വണ്ടിക്കൂലിക്കും ബന്ധുക്കളുടെ ചികിത്സയ്ക്കും പോലും പ്രയാസപ്പെടുന്ന ആയിരക്കണക്കിന് ജീവനക്കാരുടെ അവകാശാധികാരങ്ങൾ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സർക്കാർ കാണിക്കണം. വർഷങ്ങളായി നിയമനാംഗീകാരം ലഭിക്കാത്ത സാഹചര്യത്തിൽ പതിനയ്യായിരത്തോളം വരുന്ന ഏയ്ഡഡ് അധ്യാപക-അനധ്യാപക ജീവനക്കാർ ശക്തമായ സമരത്തിലേക്ക് ഇറങ്ങുകയാണ്.


ആദ്യഘട്ടമെന്ന നിലയിൽ വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെയുള്ള രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വത്തോട് അധ്യാപകർ നേരിട്ടും ഫോൺ വഴിയും സമൂഹമാധ്യമങ്ങൾ വഴിയും നിരന്തരം ചോദ്യങ്ങൾ ചോദിച്ചു കൊണ്ടുള്ള ‘ചോദ്യം ചോദിക്കൽ സമരം’ നടത്തും. കൂടാതെ പ്രവേശനതോത്സവ ദിനത്തിൽ സ്കൂൾ പ്രവർത്തനങ്ങളെ ബാധിക്കാത്ത വിധം പ്രതിഷേധ ദിനമാചരിച്ച് മുഴുവൻ അധ്യാപകരും ഉപവാസമിരിക്കുമെന്നും യു.ടിഎം.കെ ഭാരവാഹികൾ കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ അറിയിച്ചു.


ഭിന്നശേഷി വിഭാഗങ്ങളുടെ അവകാശങ്ങൾക്കോ നിയമനത്തിനോ അധ്യാപകസമൂഹം എതിരല്ല. സാമൂഹ്യനീതിയെയും ഭരണഘടനാ അവകാശങ്ങളെയും മുൻനിർത്തി ഒഴിവ് തസ്തികകളിൽ ഭിന്നശേഷി സംവരണം എത്രയും വേഗം നടപ്പിലാക്കുവാൻ സർക്കാർ തയ്യാറാവണമെന്നതാണ് തങ്ങളുടെ ആവശ്യം. എന്നാൽ സംവരണം നടപ്പിലാക്കുന്നത് ഇതിനോടകം നിയമിതരായ അധ്യാപകരെ പുറത്താക്കികൊണ്ടാകരുതെന്നും സുപ്രീം കോടതി വിധിയെ ഉദ്ധരിച്ച്കൊണ്ട് യു.ടി.എം.കെ ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ യു.ടി.എം.കെ കൺവീനർ ഒ.പി ഹസീബ്, ലീഗൽ കോർഡിനേറ്റർ എം.അനുനാദ് , , ജോ. കൺവീനർമാരായ എൻ.പി. സുജിത്ത്, എം വിദ്യ, ട്രഷറർ വി. വി. രേഷ്മ, എന്നിവർ പങ്കെടുത്തു.

0 Comments

Related News