പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

പ്ലസ് ടു പരീക്ഷാഫലം: 82.95 ശതമാനം വിജയം

May 25, 2023 at 3:07 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 82.95 ശതമാനമാണ് വിജയം. പിആർഡി ചേമ്പറിൽ മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 3,12,005 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 33,815 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഏറ്റവുമധികം എ പ്ലസ് നേടിയ ജില്ല മലപ്പുറം ആണ്. 77 സ്കൂളുകൾ 100% വിജയം നേടി. 12 സർക്കാർ സ്കൂളുകൾ 100% വിജയം നേടി. കഴിഞ്ഞവർഷം 83.87 ശതമാനമായിരുന്നു വിജയം. ഈ വർഷം വിജയശതമാനം കുറഞ്ഞു. സയൻസിൽ 78.76 ശതമാനം വിജയം. ഹ്യൂമാനിറ്റീസ് 71.75 ശതമാനം. കോമേഴ്‌സിൽ 77.76 ശതമാനം. മാർച്ച് മാസം നടന്ന രണ്ടാം വർഷ ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകളുടെ ഫലമാണ് പ്രഖ്യാപിച്ചത്. 4 മണി മുതൽ താഴെ പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും പരീക്ഷാഫലം പരിശോധിക്കാം.


http://keralaresults.nic.in
http://prd.kerala.gov.in
http://result.kerala.gov.in
http://examresults.kerala.gov.in
http://results.kite.kerala.gov.in
Mobile Apps
SAPHALAM 2023, iExaMS – Kerala, PRD Live

\"\"

പരീക്ഷ എഴുതിയ ആകെ കുട്ടികൾ – 4,32,436
പെൺ – 2,14,379
ആൺ – 2,18,057

സയൻസ് – 1,93,544
ഹ്യൂമാനിറ്റീസ് – 74,482
കൊമേഴ്സ് -10,81,09
ടെക്നിക്കൽ – 1753
ആർട്സ് -64
സ്കോൾ കേരള -34,786
പ്രൈവറ്റ് കമ്പർട്മെന്റൽ – 19698

\"\"

Follow us on

Related News