ബിരുദ പരീക്ഷാഫലം; പുനർമൂല്യ നിർണയത്തിന് ജൂൺ 5വരെ സമയം

May 24, 2023 at 11:22 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

കോട്ടയം:എം.ജി സർവകലാശാലയിലെ 2020 അഡ്മിഷൻ ബിരുദ വിദ്യാർഥികളുടെ അവസാന സെമസ്റ്റർ ബിരുദ പരീക്ഷാ ഉത്തര കടലാസുകളുടെ പുനർ മൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ അഞ്ചുവരെ ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാം. ഓഫ്‌ലൈൻ ആയി സമർപ്പിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

\"\"

മെയ് 20ന് പ്രസിദ്ധീകരിച്ച പരീക്ഷാ ഫലവും വിവിധ പ്രോഗ്രാമുകളുടെ പൊസിഷൻ ലിസ്റ്റും വെബ്സൈറ്റിൽ ലഭ്യമാണ്. കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡുകളും പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളും ജൂൺ 15നു മുൻപ് കോളജുകളിൽ എത്തിക്കും. അതിനു മുൻപ് ഈ രേഖകൾ സർവകലാശാലയിൽ നിന്നും വിദ്യാർഥികൾക്ക് നേരിട്ട് നൽകുന്നതല്ല. പുനർമൂല്യനിർണയം, ഇംപ്രൂവ്മെൻറ് ഫലങ്ങൾ കാത്തിരിക്കുന്നവരുടെയും ഗ്രേസ് മാർക്കിനു അർഹരായവരുടെയും അന്തിമ ഗ്രേഡ് കാർഡ് ഈ ഫലങ്ങൾ പ്രസിദ്ധീകരിച്ച ശേഷമേ ലഭ്യമാകൂ.

\"\"

ഇംപ്രൂവ്മെൻറ്, റീവാല്യുവേഷൻ ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നതിനു മൂൻപ് ഗ്രേസ് മാർക്ക് കൂടി ചേർത്ത് കൺസോളിഡേറ്റഡ് കാർഡ് ആവശ്യമുള്ളവർ സർവകലാശാല വെബ്സൈറ്റിലുള്ള ഡിക്ലറേഷൻ ഫോം പൂരിപ്പിച്ച് ഫോമിലുള്ള ഇ-മെയിൽ വിലാസത്തിലേക്ക് അയക്കണം. മറ്റു വിദ്യാർഥികൾ ഡിക്ലറേഷൻ ഫോം പൂരിപ്പിച്ചു നൽകേണ്ടതില്ല.

\"\"

Follow us on

Related News