SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
കൊല്ലം:ഹൈദ്രാബാദിലെ നാഷണൽ പോലീസ് അക്കാദമിയിൽ ഐ പിഎസ് പരിശീലനം നടത്തുമ്പോഴും ഗൗതം രാജ് തന്റെ സ്വപ്നത്തിനു പിന്നാലെയായിരുന്നു. ചെറുപ്പം മുതൽ കൂടെ കൂട്ടിയ \’\’ഐഎഎസ്\’\’ എന്ന സ്വപ്നത്തിനു പിന്നാലെ. ഇന്ന് അത് യാഥാർഥ്യമായി. ഇന്ന് സിവിൽ സർവീസസ് ഫലം പുറത്ത് വന്നപ്പോൾ ഗൗതം രാജ് അറുപത്തിമൂന്നാം റാങ്കിലെത്തി. കഴിഞ്ഞതവണ സിവിൽ സർവീസിൽ ഇരുന്നൂറ്റിപത്താം റാങ്ക് കിട്ടിയ ഗൗതം ഇപ്പോൾ ഇന്ത്യൻ പോലീസ് സർവീസിനായി ഹൈദ്രാബാദിലെ നാഷണൽ പോലീസ് അക്കാദമിയിൽ പരിശീലനത്തിലാണ്. ഐഎഎസ് നേടണമെന്ന ആഗ്രഹം ഗൗതം രാജ് തന്റെ അവസാന അവസരത്തിൽ സഫലമാക്കി. കാൺപൂർ ഐഐടി യിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് ബിരുദധാരിയായ ഗൗതം തിരുവനന്തപുരം സിവിൽ സർവീസ് അക്കാദമിയിൽ പരിശീലിച്ചിട്ടുണ്ട്. തോട്ടിനുവടക്ക്, മരുന്നുർ പടിഞ്ഞാറ്റതിൽ സോമരാജൻ പിള്ളയുടെയും, സുഷമ ദേവിയുടെയും ഇളയമകനാണ് ഗൗതം. ഭാര്യ അർച്ചന പി.പി. ഇന്ത്യൻ റവന്യു സർവീസിലാണ്.