പ്രധാന വാർത്തകൾ
അഗ്നിവീർ: വ്യോമസേനയിൽ അവസരംKEAM 2024 പരാതി നൽകാനുള്ള തീയതി നീട്ടി, ഭിന്നശേഷിക്കാരുടെ പരിശോധനKEAM 2024: ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പുതുതായി അപേക്ഷിക്കാംകേരള മാനേജ്‌മെന്റ്‌ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സെഷൻ II): ജൂൺ 30ന്സിവിൽ സർവീസ് ആദ്യഘട്ട പരീക്ഷ 16ന്: കേരളത്തിൽ പരീക്ഷ എഴുതാൻ 23666 പേർസ്‌കൂള്‍ ബസിന് തീപിടിച്ചു: ഒഴിവായത് വൻ ദുരന്തംവായനദിനം എത്തി: സ്കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തിക അനുവദിക്കുകകാലിക്കറ്റിൽ പിജി പ്രവേശനം: 22 വരെ അപേക്ഷിക്കാംട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് സാവകാശം നൽകണം :മന്ത്രി ആർ.ബിന്ദുബിരുദ പ്രവേശനം: അപേക്ഷയിലെ തിരുത്തലുകൾ 17നകം

സ്കൂളുകളുടെ കത്തിടപാടുകൾ ഇനി ഇ-തപാൽ മുഖേന: ഈ വർഷം പുതിയ പദ്ധതി

May 19, 2023 at 5:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം:സ്കൂളുകളുടെ കത്തിടപാടുകൾ സുഗമമാക്കാനുള്ള ഇ-തപാൽ പദ്ധതി മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
ഇ-തപാല്‍ ഫോര്‍ സ്കൂള്‍സ്
സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെട്ടതാണ്. ആധുനിക കാലഘട്ടത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും നല്‍കുന്ന സേവനങ്ങള്‍ സുതാര്യമായും സമയബന്ധിതമായും നല്‍കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയാണ് ഇ-ഗവേണന്‍സ്. പൊതു വിദ്യാഭ്യാസ വകുപ്പില്‍ 2018 ഏപ്രില്‍ മാസത്തില്‍ ആണ് ഇ-ഗവേണന്‍സ് പദ്ധതിയുടെ ഭാഗമായി ആദ്യമായി ഇ-ഓഫീസ് ഫയല്‍ സംവിധാനം ആരംഭിച്ചത്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ആരംഭിച്ച പദ്ധതി തുടര്‍ന്നുള്ള 3 വര്‍ഷങ്ങളിലായി ഡി.ഡി.ഇ., ആര്‍.ഡി.ഡി., എ.ഡി. ഡി.ഇ.ഒ., എ.ഇ.ഒ. ടെക്സ്റ്റ് ബുക്ക്, പരീക്ഷ ഭവന്‍ എന്നീ തലങ്ങളിലേക്ക് വ്യാപിപ്പിക്കുകയും നിലവില്‍ പൊതുവിദ്യാഭ്യാസ വകുപ്പിനുള്ളിലുള്ള ഓഫീസുകള്‍ പൂര്‍ണ്ണമായും ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറ്റുന്നതിനും സാധിച്ചിട്ടുണ്ട്.

\"\"

ഇത്തരത്തിലുള്ള ഓഫീസുകള്‍ക്ക് പുറമേ പന്ത്രണ്ടായിരത്തോളം വരുന്ന സ്കൂളുകള്‍ കൂടി അടങ്ങുന്നതാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. ഇത്രയും ബൃഹത്തായ ഒരു വകുപ്പില്‍ സംസ്ഥാനത്ത് എല്ലാ ഗവണ്‍മെന്‍റ്/എയ്ഡഡ് സ്കൂളുകളില്‍ നിന്നുള്ള കത്തിടപാടുകള്‍ പൂര്‍ണ്ണമായും ഇ-തപാല്‍ മുഖേന അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതിന് ആവിഷ്ക്കരിച്ച പദ്ധതിയാണ് ഇ-തപാല്‍ ഫോര്‍ സ്കൂള്‍സ്.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളില്‍ ഇ-തപാല്‍ ഫോര്‍ സ്കൂള്‍സ് പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ സോഫ്റ്റ്വെയര്‍ വികസിപ്പിച്ചത് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍റര്‍ കേരള ആണെങ്കിലും കേരള ഐ.റ്റി. മിഷന്‍റെ സാങ്കേതിക സഹായത്തോടുകൂടിയാണ് ഈ പദ്ധതി പ്രവര്‍ത്തിച്ചു വരുന്നത്. ഈ പദ്ധതി തുടങ്ങുന്നതിനുള്ള ശ്രമമാരംഭിച്ചത് 2022 സെപ്തംബര്‍ 1 ന് ആണ്. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പരിശീലനം ഓഫീസുകള്‍ക്ക് നല്‍കുകയും, ഓഫീസുകള്‍ പരിശീലനം സ്കൂളുകള്‍ക്ക് നല്‍കി കേവലം 7 മാസങ്ങള്‍ കൊണ്ട് 11926 ഗവണ്‍മെന്‍റ്/എയ്ഡഡ് സ്കൂളുകളിലും പദ്ധതി പൂര്‍ത്തിയാക്കുന്നതിന് സാധിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന് ഇതൊരു അഭിമാന മുഹൂര്‍ത്തം കൂടിയാണിതെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

\"\"

Follow us on

Related News