പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സംസ്ഥാനത്തെ നവോദയ സ്കൂളുകളിൽ 11-ാംക്ലാസ് പ്രവേശനം: അപേക്ഷ 31വരെ

May 18, 2023 at 9:27 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: സംസ്ഥാനത്തെ നവോദയ സ്കൂളുകളിൽ 11-ാം ക്ലാസ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അവസാന തീയതി മെയ് 31. പ്രവേശന പരീക്ഷ ജൂലൈ 22ന് നടക്കും. നവോദയ വിദ്യാലയം പ്രവർത്തിക്കുന്ന ജില്ലയിലെ അംഗീകൃത സ്കൂളിൽ ഇക്കഴിഞ്ഞ അധ്യയനവർഷത്തിൽ 10-ാം ക്ലാസിൽ പഠിച്ചിരുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 2006 ജൂൺ ഒന്നിനും 2008 ജൂലൈ 31നും ഇടയിൽ ജനിച്ചവരാകണം. 10-ാം ക്ലാസ് പഠനവും താമസവും ഒരേ ജില്ലയിലായിരിക്കണം. ജൂലൈ 22ന് രാവിലെ 11 മുതൽ 1.30വരെ നടത്തുന്ന ഒഎംആർ
പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം നൽകുക. ബന്ധപ്പെട്ട ജില്ലയിലെ നവോദയ വിദ്യാലയത്തിൽ പരീക്ഷ എഴുതാം. മാനസികശേഷി, ഇംഗ്ലിഷ്, സയൻസ്, സോഷ്യൽ സയൻസ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ 20 വീതം ആകെ 100 ചോദ്യങ്ങൾ ഉണ്ടാകും. ആകെ മാർക്ക് 100 ആണ്. പ്രോസ്പെക്ടസിനും വിശദ വിവരങ്ങൾക്കു http://navodaya.gov.in സന്ദർശിക്കുക. പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് അർഹതയുടെ അടിസ്ഥാനത്തിൽ താമസവും ഭക്ഷണവും സൗജന്യമാണ്. ചില വിഭാഗക്കാർ ചെറിയ തുക ഫീസ് നൽകണം.

\"\"

Follow us on

Related News