SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം: പുതിയ അധ്യയന വർഷം മുതൽ അങ്കണവാടികളിൽ നടപ്പാക്കേണ്ട പുതുക്കിയ പഠന മൊഡ്യൂളുകൾ തയ്യാറായി. പുതിയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ എർലി ചൈൽഡ്ഹുഡ് കെയർ ആൻഡ് എജ്യുക്കേഷൻ
(ഇസിസിഇ) \’\’പോഷൺ ഭി -ഭിപഠായ് ഭി\’ എന്ന പദ്ധതി നടപ്പാക്കും. പദ്ധതിയുടെ ഭാഗമായി 14ലക്ഷം അങ്കണവാടി ജീവനക്കാർക്ക് പ്രത്യേക പരിശീലനം നടത്തും. 600 കോടി രൂപയാണ് ഇതിനായി വകയിരുത്തുക. ചുറ്റുവട്ടത്തെ വസ്തുക്കൾ കൊണ്ടുള്ള കളിപ്പാട്ട നിർമാണം അങ്കണവാടി പാഠ്യപദ്ധതിയുടെ ഭാഗമാകും. പോഷകാഹാര വിതരണത്തിനുള്ള ഇടം എന്നതിലുപരി വിദ്യാഭ്യാസത്തിനും അങ്കണവാടികളിൽ ഊന്നൽ നൽകുന്നതാകും പുതിയ പദ്ധതികൾ. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് പ്രാധാന്യം നൽകും.