പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

സി-മെറ്റിൽ അസിസ്റ്റന്റ് പ്രൊഫസർ, ലക്ചർ: അപേക്ഷ 22വരെ

May 6, 2023 at 2:39 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/LgOArk3v5JW3X6wcv6DsUQ SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha

തിരുവനന്തപുരം: സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്‌നോളജി (സി-മെറ്റ്) യുടെ കീഴിലുള്ള നഴ്‌സിങ് കോളേജുകളിലെയും, പുതുതായി ആരംഭിക്കാനിരിക്കുന്ന നഴ്‌സിങ് കോളേജുകളിലെയും ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ (നഴ്‌സിങ് ), ലക്ചറർ (നഴ്‌സിങ്) തസ്തികകളിലേയ്ക്കും ഇപ്പോൾ അപേക്ഷിക്കാം. ഒരു വർഷത്തേയ്ക്ക് കരാർ വ്യവസ്ഥയിലാണ് നിയമനം. യോഗ്യത : അസിസ്റ്റന്റ് പ്രഫസർ തസ്തിക – എം.എസ്.സി നഴ്‌സിങ് ബിരുദത്തിന് ശേഷം മൂന്ന് വർഷത്തെ കോളേജിയേറ്റ് പ്രവൃത്തിപരിചയം, ലക്ചറർ തസ്തിക – എം.എസ്.സി നഴ്‌സിങ് ബിരുദം, സാധുവായ കേരള നഴ്‌സിങ് കൗൺസിൽ രജിസ്‌ട്രേഷൻ. പരമാവധി പ്രായം 40 വയസ്സ് (എസ്.സി/എസ്.റ്റി/ ഒ.ബി.സി വിഭാഗക്കാർക്ക് നിയമാനുസൃതമായ വയസ്സിളവുണ്ട്). അപേക്ഷകൾ http://simet.kerala.gov.in എന്ന വെബ് സൈറ്റിൽ Recruitment ഭാഗത്ത് ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തി candidate login വഴി 22/05/2023 വരെ അപേക്ഷ സമർപ്പിക്കാം. അസിസ്റ്റന്റ് പ്രൊഫസർ തസ്തികയ്ക്ക് അപേക്ഷ ഫീസ് 500 രൂപ (ജനറൽ വിഭാഗം), 250 രൂപ (എസ്.സി./എസ്.ടി വിഭാഗം), ലക്ചറർ തസ്തികയ്ക്ക് അപേക്ഷ ഫീസ് 250 രൂപ (ജനറൽ വിഭാഗം), 125 രൂപ (എസ്.സി./എസ്.റ്റി വിഭാഗം). ഓൺലൈനായോ, സിമെറ്റിന്റെ വെബ് സൈറ്റിൽ (http://simet.kerala.gov.in, http://simet.in) നിന്ന് ലഭിക്കുന്ന ചെലാൻ ഫോം പൂരിപ്പിച്ച് ഏതെങ്കിലും SBI ശാഖയിൽ അടച്ചതിന്റെ രസീത് (candidate copy, ഒപ്പ് രേഖപ്പെടുത്തിയ അപേക്ഷ (വെബ് സൈറ്റിൽ നിന്ന് ലഭിക്കുന്നത്), ബയോഡാറ്റ, വയസ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ബി.എസ്.സി നഴ്‌സിംഗ്, എം.എസ്.സി നഴ്‌സിംഗ് ഡിഗ്രി സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകൾ മാർക്ക് ലിസ്റ്റ്, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകൾ, സാധുവായ കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ (അഡീഷണൽ ക്വാളിഫിക്കേഷൻ രജിസ്‌ട്രേഷൻ ഉൾപ്പെടെ) എന്നിവയുടെ പകർപ്പുകൾ സഹിതം പൂരിപ്പിച്ച അപേക്ഷകൾ ഡയറക്ടർ, സി-മെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ 2023 മേയ് 25 നകം അയയ്ക്കണം. ശമ്പളം അസിസ്റ്റന്റ് പ്രൊഫസർ തസ്തിക 30480, ലക്ചറർ തസ്തിക 21600 രൂപ. വിശദവിവരങ്ങൾക്ക്: 0471-2302400, http://simet.in.

\"\"

Follow us on

Related News