പ്രധാന വാർത്തകൾ
കാലിക്കറ്റിൽ പിജി പ്രവേശനം: 22 വരെ അപേക്ഷിക്കാംട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് സാവകാശം നൽകണം :മന്ത്രി ആർ.ബിന്ദുബിരുദ പ്രവേശനം: അപേക്ഷയിലെ തിരുത്തലുകൾ 17നകംഈ വർഷം സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് 25 ശനിയാഴ്ചകള്‍ പ്രവർത്തിദിനം: കലണ്ടർ ദിവസങ്ങൾ അറിയാംബാലവേല തടയാൻ തൊഴിൽ വകുപ്പിൻ്റെ ഒരു വർഷത്തെ കർമ്മ പദ്ധതി: ഉദ്ഘാടനം നാളെപ്ലസ് വൺ രണ്ടാം അലോട്ട്മെൻറ് റിസൾട്ട് പ്രസിദ്ധീകരിച്ചു: പ്രവേശനം 12, 13 തീയതികളിൽപ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്മെന്റ് ഇന്ന് രാത്രിഎൻജിനീയറിങ്, ഡിപ്ലോമ വിദ്യാർത്ഥികൾക്കായി യശ്വസി സ്കോളർഷിപ്പ്: വർഷംതോറും 18000 രൂപസ്കൂൾ അധ്യയന ദിവസം 220 എന്നത് കെഇആർ ചട്ടവും ഹൈക്കോടതിയുടെ തീരുമാനവും: മന്ത്രി വി.ശിവൻകുട്ടിഗവ. ഐടിഐ പ്രവേശനം: ഓൺലൈൻ അപേക്ഷ ഇന്നുമുതല്‍

കാലിക്കറ്റ് സർവകലാശാലയിൽ \’കീം \’ ഓണ്‍ലൈന്‍ മോക്ക് പരീക്ഷ, സ്‌പേസ് ക്യാമ്പ്

May 6, 2023 at 2:24 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/LgOArk3v5JW3X6wcv6DsUQ SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയുടെ ആഭിമുഖ്യത്തില്‍ 2023 \’ കീം \’ പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി മെയ് 13-ന് ഓണ്‍ലൈനായി മോക്ക് പരീക്ഷ നടത്തുന്നു. പേപ്പര്‍ ഒന്ന്- ഫിസിക്‌സ്, കെമിസ്ട്രി രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30 വരെയും പേപ്പര്‍ രണ്ട്- മാത്തമാറ്റിക്‌സ് ഉച്ചയ്ക്ക് രണ്ട് മുതല്‍ നാലര വരെയുമാണ്. ഓണ്‍ലൈനില്‍ നടത്തുന്ന പരീക്ഷയില്‍ പങ്കെടുക്കാനും അഡ്മിഷന്‍ ആവശ്യങ്ങള്‍ക്കുമായി ബന്ധപ്പെടുക. http://www.cuiet.info 9188400223, 04942400223, 9567172591.

\"\"

സര്‍വകലാശാലയില്‍ സ്‌പേസ് ക്യാമ്പ്
എട്ടിന് തുടങ്ങും
കാലിക്കറ്റ് സര്‍വകലാശാലാ ഫിസിക്‌സ് പഠനവിഭാഗവും യു.എല്‍. സ്‌പേസ് ക്ലബ്ബും ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന സ്‌പേസ് ക്യാമ്പിന് മെയ് എട്ടിന് തുടക്കമാകും. സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കുന്ന പരിപാടി രാവിലെ 10 മണിക്ക് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. സതീഷ് ധവാന്‍ സ്‌പേസ് സെന്ററിന്റെ മുന്‍ ഡയറക്ടര്‍ ഡോ. പി. കുഞ്ഞികൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും. ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ഡോ. ജി. മാധവന്‍ നായരെക്കുറിച്ചുള്ള, \’ നിലാവിന്റെ നേരറിയാന്‍ \’ എന്ന ഡോക്യുമെന്ററി ചടങ്ങില്‍ പ്രദര്‍ശിപ്പിക്കും.
ഐ.എസ്.ആര്‍.ഒ. മുന്‍ ഡയറക്ടര്‍ ഇ.കെ. കുട്ടി, യു.എല്‍.സി.സി.എസ്. ചെയര്‍മാന്‍ രമേശന്‍ പാലേരി തുടങ്ങിയവര്‍ സംസാരിക്കും. 10-നാണ് ക്യാമ്പ് സമാപനം. ആദ്യ ദിനം തിരഞ്ഞെടുക്കപ്പെട്ട 250 വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. ത്രിദിന ക്യാമ്പില്‍ എണ്‍പതോളം പേരുണ്ടാകും.

\"\"

Follow us on

Related News