പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷാ രജിസ്‌ട്രേഷന്‍, സ്‌പെഷ്യല്‍ പരീക്ഷ, മൂല്യനിര്‍ണയ ക്യാമ്പ് മാറ്റി

May 6, 2023 at 1:18 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/LgOArk3v5JW3X6wcv6DsUQ SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha

തേഞ്ഞിപ്പലം: വിദൂരവിദ്യാഭ്യാസ വിഭാഗം പി.ജി. ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2022 പരീക്ഷകളുടെ മൂല്യനിര്‍ണയത്തിനായി മെയ് എട്ടിന് നടത്താനിരുന്ന ക്യാമ്പ് 10-ലേക്ക് മാറ്റി. കേന്ദ്രങ്ങളില്‍ മാറ്റമില്ല. ഒമ്പതിന് നിശ്ചയിച്ച ഒന്നാം സെമസ്റ്റര്‍ റഗുലര്‍ പി.ജി. ക്യാമ്പുകള്‍ മാറ്റമില്ലാതെ നടക്കും.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
വിദൂരവിഭാഗം പി.ജി. (2017 പ്രവേശനം) ഒന്ന്, രണ്ട് സെമസ്റ്റര്‍ സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 15-ന് തുടങ്ങും. സര്‍വകലാശാലാ ടാഗോര്‍ നികേതനാണ് പരീക്ഷാ കേന്ദ്രം. വിശദമായ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

സ്‌പെഷ്യല്‍ പരീക്ഷ
അഞ്ചാം സെമസ്റ്റര്‍ ബി.എസ്‌സി. (സി.ബി.സി.എസ്.എസ്. യു.ജി.) നവംബര്‍ 2022 സ്‌പെഷ്യല്‍ പരീക്ഷ എട്ടിന് സര്‍വകലാശാലാ ടാഗോര്‍ നികേതനില്‍ നടക്കും. വിദ്യാര്‍ഥികളുടെ വിശദ വിവരങ്ങളും സമയക്രമവും വെബ്‌സൈറ്റില്‍.

\"\"

ഹാള്‍ടിക്കറ്റ്
15-ന് തുടങ്ങുന്ന നാലാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം. ബി.കോം. വൊക്കേഷണല്‍ (സി.ബി.സി.എസ്.എസ്.-യു.ജി.) റഗുലര്‍/ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് (2019 മുതല്‍ 2021 പ്രവേശനം) ബി.കോം. പ്രൊഫഷണല്‍ ആന്‍ഡ് ബി.കോം. ഹോണേഴ്‌സ് റഗുലര്‍/ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2023 (2017 മുതല്‍ 2021 വരെ പ്രവേശനം), ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം. ബി.കോം. വൊക്കേഷണല്‍ (സി.യു.സി.ബി.സി.എസ്.എസ്.-യു.ജി.) സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ പരീക്ഷകളുടെ ഹാള്‍ടിക്കറ്റുകള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

എട്ടിന് തുടങ്ങുന്ന ആറാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം. (2020 പ്രവേശനം) ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷയുടെ ഹാള്‍ടിക്കറ്റുകള്‍ വെബ്‌സൈറ്റില്‍.

പുനര്‍മൂല്യനിര്‍ണയ ഫലം
നാലാം സെമസ്റ്റര്‍ ബി.എം.എം.സി. ഏപ്രില്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു. ഗ്രേഡ് കാര്‍ഡ് ആറുമാസത്തിനകം പരീക്ഷാഭവനിലെ ഇ.പി.ആര്‍. വിഭാഗത്തില്‍ ഹാജരാക്കി മാറ്റം വരുത്തണം.

പരീക്ഷാ രജിസ്‌ട്രേഷന്‍
ചാലക്കുടി നിര്‍മല ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ നാലാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം. (സി.ബി.സി.എസ്.എസ്.-യു.ജി. 2019, 2020 പ്രവേശനം) വിദ്യാര്‍ഥികള്‍ക്കുള്ള ഏപ്രില്‍ 2023 സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള ലിങ്ക് വെബ്‌സൈറ്റില്‍. പിഴയില്ലാതെ 10 വരെയും പിഴയോടെ 11 വരെയും അപേക്ഷിക്കാം. 15-നാണ് പരീക്ഷ തുടങ്ങുന്നത്.

\"\"

Follow us on

Related News