കണ്ണൂർ സർവകലാശാല പരീക്ഷ ടൈംടേബിൾ, ദേശീയ സെമിനാർ

May 5, 2023 at 2:00 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/LgOArk3v5JW3X6wcv6DsUQ SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha

കണ്ണൂർ: സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം പി ഇ എസ് (സി ബി സി എസ് എസ് ) റെഗുലർ / സപ്ലിമെൻ്ററി, നവംബർ 2022 പരീക്ഷയുടെ ടൈടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.

ത്രിദിന ദേശീയ സെമിനാർ: മൂന്നാം ദിവസം
കണ്ണൂർ സർവകലാശാല നരവംശശാസ്ത വകുപ്പിലെ പ്രൊഫ. എ.അയ്യപ്പൻ ചെയറിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടക്കുന്ന ത്രിദിന ദേശീയ സെമിനാറിന്റെ മൂന്നാം ദിവസം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിങ്ങ് ആന്റ് ഡവലപ്പ്മെന്റ് സ്റ്റഡീസിലെ ഡെപ്യൂട്ടി ഡയറക്ടർ ഡോ. പ്രദീപ് കുമാർ കെ. എസ്. കേരളത്തിലെ ആദിവാസി ഭാഷകളുടെ പ്രാധാന്യത്തെ കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു.

വയനാട്ടിലെ കുറിചJരുടെ തദ്ദേശീയ അറിവുകളെയും സമ്പത്ത് വ്യവസ്തയേയും കുറിച്ച് നരവംശ ശാസ്ത്രത്തിലെ ഗവേഷക വിദ്യാർത്ഥി ടി. ഷകിന പ്രബന്ധം അവതരിപ്പിച്ചു.

\"\"

കാതികുടം പരിസ്ഥിതി പ്രശ്നങ്ങളേ കുറിച്ച് കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാമ്പസ്സിലെ അരുൺജിത് കെ.പി യും

ആദിവാസി സമൂഹങ്ങളിലെ സാമൂഹിക മാറ്റങ്ങളെ കുറിച്ച് മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഡോ. അനിൽ ഗോപിയും പ്രബന്ധം അവതരിപ്പിച്ചു. പ്രൊഫ. എ.അയ്യപ്പന്റെയും ഫിലിപ്പോ ഒസല്ലയുടേയും ഈഴവരെ കുറിച്ചുള്ള പഠനങ്ങളുടെ പുനർവായന എന്ന വിഷയത്തിൽ കോഴിക്കോട് കിർട്ടാഡ്സിലെ ഡെപ്യൂട്ടി ഡയറക്ടർ ഇൻ ചാർജ് വി. എസ്. സുഭാഷ് എം.ജി. സർവകലാശായിലെ ഡോ. രാജേഷ് കോമത്ത് എന്നിവർ ചേർന്ന് പ്രബന്ധം അവതരിപ്പിച്ചു.
ഡോ.എം. സിനി, ഡോ. പ്രദീപ് കുമാർ കെ.എസ് എന്നവർ വിവിധ സെഷനുകൾക്ക് അധ്യക്ഷത വഹിച്ചു. കണ്ണൂർ സർവകലാശാലയിലെ മൂന്നാമത്തെ ചെയറാണ് പ്രൊഫ. ഡോ. എ. അയ്യപ്പന്റെ പേരിൽ സ്ഥാപിച്ചിട്ടുള്ളത്. കൊൽക്കത്തയിലെ ആന്ത്രോപ്പോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് ത്രിദിന ദേശീയ സെമിനാർ സംഘടിപ്പിച്ചത്. സമാപന സമ്മേളനം കണ്ണൂർ സർവകലാശാല പ്രൊ വൈസ് ചാൻസലർ പ്രൊഫ. സാബു എ. ഉദ്ഘാടനം ചെയ്തു. സിൻഡിക്കേറ്റ് മെമ്പർ പ്രമോദ് കുമാർ കെ.വി. ആശംസ നേർന്നു. പരീക്ഷ കൺട്രോളർ ഡോ. മുഹമ്മദ് ഇസ്മയിൽ ബി. അധ്യക്ഷത വഹിച്ചു. നരവംശ ശാസ്ത്ര വകുപ്പ് തലവൻ ഡോ. എം. എസ്. മഹേന്ദ്രകുമാർ സ്വാഗതവും ഡോ. എം. സിനി നന്ദിയും പറഞ്ഞു.

\"\"

Follow us on

Related News