കെ.ജീവൻബാബു നാളെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പടിയിറങ്ങും: പുതിയ ഡിജിഇ ഉടൻ

May 4, 2023 at 8:10 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/LgOArk3v5JW3X6wcv6DsUQ SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha

തിരുവനന്തപുരം: നാലുവർഷത്തെ മികവുറ്റ സേവനത്തിനുശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടർ പദവിയിൽനിന്ന് കെ. ജീവൻബാബു ഐഎഎസ് പടിയിറങ്ങുന്നു. നാഷണൽ ഹെൽത്ത് മിഷന്റെ സംസ്ഥാനതല ഡയറക്ടറായാണ് അദ്ദേഹം നിയമിതനായിരിക്കുന്നത്. നാളെ അദ്ദേഹം ഡിജിഇ സ്ഥാനം ഒഴിയുമെന്നാണ് സൂചന. കേരളത്തിലെ ആദ്യ ഡിജിഇയും അവസാന ഡി.പി.ഐ.യുമായ അദ്ദേഹം വിദ്യാഭ്യാസവകുപ്പിൽ നടന്ന വിപ്ലവകരമായ പല മാറ്റങ്ങൾക്കും നേതൃത്വം വഹിച്ച മേധാവിയാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടർ എന്ന പദവിയെ ജനകീയവും മാതൃകാപരവുമാക്കി. സിവിൽസർവീസ് ഉദ്യോഗസ്ഥർക്കുള്ള ഡയറക്ടർ പദവികളിൽ പ്രധാനപ്പെട്ടതും തികഞ്ഞ ജാഗ്രത ആവശ്യപ്പെടുന്നതുമായ സ്ഥാനങ്ങളിൽ ഒന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പദവി. കേരളത്തിലെ ഏറ്റവും വലിയ വകുപ്പിന്റെ തലവൻ എന്ന സാങ്കേതികത്വം മാത്രമല്ല, ലക്ഷക്കണക്കിനുവരുന്ന വിദ്യാർഥികളുടെ സ്‌കൂൾപഠനത്തെ നിയന്ത്രിക്കുന്ന ഒരു വലിയ അക്കാദമിക-ഭരണസംവിധാനത്തിന്റെ തലവൻ എന്ന ബൃഹത്തായ ഉത്തരവാദിത്വം കൂടെ നിക്ഷിപ്തമായ ഒരു പദവിയാണത്. പ്രീ-പ്രൈമറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസ സമ്പ്രദായത്തെയും സംവിധാനത്തെയും നിയന്ത്രിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം ആ പദവിയിലിരിക്കുന്ന ആളിനുണ്ട്.

\"\"

സ്‌കൂൾപഠനം ഒരു സാമൂഹിക പ്രക്രിയയായതിനാൽ അതിൽ പൊതുസമൂഹം കാര്യക്ഷമമായി ഇടപെടുന്ന സവിശേഷ സാഹചര്യമാണ് ഇപ്പോഴുള്ളത്. അതിനാൽ പൊതുവിദ്യാഭ്യാസവകുപ്പ് എപ്പോഴും ചലനാത്മകവും ക്രിയാത്മകവുമായിരിക്കും. ഇങ്ങനെ വകുപ്പിനെ എപ്പോഴും ജൈവികമായി നിലനിർത്തുന്നതിന് സഹായകമാകുംവിധം പ്രവർത്തിക്കുന്ന ഉൾക്കാഴ്ചയും ദീർഘവീക്ഷണവുമുള്ള ഒരു നേതൃപദവിയായാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ പദവിയെ പൊതുവിദ്യാഭ്യാസ രംഗം കാണുന്നത്. അത്തരം കാഴ്ചപ്പാടുകളെ ബലപ്പെടുത്തുന്നവിധം ദീപ്തമായ നേതൃത്വവും നിരവദ്യമായ സേവനവുമായിരുന്നു ജീവൻബാബുവിൽ നിന്ന് ലഭ്യമായിരുന്നത്.
സെക്കണ്ടറി-ഹയർസെക്കണ്ടറി മേഖലകളെ ഒരുമിച്ചു ചേർത്തുകൊണ്ട് പുതിയ ഡയറക്ടർ പദവി വന്നപ്പോൾ ആ സംയോജനത്തിന്റെ ആദ്യ അധ്യക്ഷനാകാൻ അദ്ദേഹത്തിനായി. Director of Public Instruction (DPI) എന്ന പദവി പുതിയ സംവിധാനക്രമപ്രകാരം Director of General Education (DGE) ആയപ്പോൾ ആദ്യ Director of General Education ആയത് അദ്ദേഹമാണ്.

\"\"

രാജ്യത്തിനാകെ മാതൃകയായ ഓൺലൈൻ ഡിജിറ്റൽ വിദ്യാഭ്യാസം നടപ്പിലായത് അദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ്. കേരളം ഇന്നുവരെ കൈവരിച്ച വിദ്യാഭ്യാസനേട്ടങ്ങളുടെ ഏറ്റവും മഹത്തായ പ്രവർത്തനമായിരുന്നു ഡിജിറ്റൽ വിദ്യാഭ്യാസം. അന്നുവരെ ചിന്തിക്കുകപോലും അസാധ്യമായിരുന്ന ഒരു സംവിധാനത്തിന്റെ സാധ്യതയിലൂടെ പഠനവിടവ് നികത്തി കുട്ടികളുടെ ബൗദ്ധികമണ്ഡലത്തെ ജൈവികമാക്കി നിർത്താൻ അദ്ദേഹത്തിനു സാധിച്ചു. അതുപോലെ കൊവിഡിന്റെ അനിശ്ചിതത്വങ്ങൾക്കിടയിലും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ സുരക്ഷിതമായും വിജയകരമായും നടത്തിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. ക്രൈസിസ് മാനേജ്‌മെന്റിൽ അദ്ദേഹത്തിനുള്ള പാടവം മറ്റു പല സന്ദർഭങ്ങളിലും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അതിൽ പരീക്ഷകളുടെ സമയബന്ധിതമായ നടത്തിപ്പും വിവിധമേഖലകളിലെ കലാകായിക ശാസ്‌ത്രോത്സവങ്ങളുടെ സംഘാടനവും ഉൾപ്പെടും. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട രണ്ടു സംസ്ഥാന കലോത്സവങ്ങളും മികച്ച സംഘാടനമികവിന്റെ അനുഭവങ്ങളാണ് പകർന്നിട്ടുള്ളത്. നാഷണൽ ഹെൽത്ത് മിഷന്റെ സംസ്ഥാനതല ഡയറക്ടറായാണ് അദ്ദേഹം നിയമിതനായിരിക്കുന്നത്. ഇക്കാലമത്രയും വിദ്യാഭ്യാസ വകുപ്പിനോട് തോൾചേർന്ന് പ്രവർത്തിച്ച അദ്ദേഹത്തിന് :സ്കൂൾ വാർത്ത\’യുടെ എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും.

\"\"

Follow us on

Related News