SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം: ജോയിന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റ് ജിപ്മത് 2023 അപേക്ഷയിൽ തിരുത്തൽ വരുത്താനുള്ള സമയം നാളെ അവസാനിക്കും. വിദ്യാർത്ഥികൾക്ക് മെയ് 4വരെ അപേക്ഷാ ഫോമിൽ മാറ്റങ്ങൾ വരുത്താം. JIPMATന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://jipmat.ac.in വഴി രാത്രി 11:50വരെ തിരുത്തലുകൾ വരുത്താം. ജിപ്മാറ്റ് 2023നുള്ള ഓൺലൈൻ അപേക്ഷ സ്വീകരിക്കൽ ഏപ്രിൽ 6ന് ആരംഭിച്ച് 30ന് അവസാനിച്ചിരുന്നു. മെയ് 28നാണ് പരീക്ഷ. ഉച്ചതിരിഞ്ഞ് 3 മുതൽ 5:30 വരെ ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടക്കും. . സിബിടി രീതിയിലായിരിക്കും പരീക്ഷ.