പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

സിബിഎസ്ഇ പരീക്ഷാഫലം 15നകം: ഈ അധ്യയന വർഷത്തിൽ 33 പുതിയ വിഷയങ്ങൾ

May 3, 2023 at 10:17 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LgOArk3v5JW3X6wcv6DsUQ

തിരുവനന്തപുരം: സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷാഫലം അടുത്ത ആഴ്ച പ്രസിദ്ധീകരിക്കും. മെയ് 15നകം ഫലം പ്രസിദ്ധീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മൂല്യനിർണയം പൂർത്തിയായി. ഈ അധ്യയന വർഷം മുതൽ വിദ്യാർത്ഥികൾക്ക് ആധുനിക സാങ്കേതികവിദ്യ, നൈപുണ്യ വികസനം എന്നിവയിൽ പ്രാഥമിക പരിചയം നൽകുന്നതിനുള്ള പദ്ധതി സിബിഎസ്ഇ നടപ്പാക്കും. ഇതിന്റെ ഭാഗമായി 6 മുതൽ 8 വരെ ക്ലാസുകളിൽ ആർട്ടിഫിഷൽ ഇന്റലിജൻസ്, കോഡിങ് തുടങ്ങിയ 33 വിഷയങ്ങളാണു പുതിയ
അധ്യയനവർഷത്തിൽ ഉണ്ടാകുക. മൈക്രോസോഫ്റ്റുമായി സഹകരിച്ചാണ് കോഡിങ്, ആർട്ടിഫിഷൽ
ഇന്റലിജൻസ് അടക്കം വിദ്യാർത്ഥികളെ പരിചയപ്പെടുത്തുന്നത്.
നിലവിൽ 9-ാം ക്ലാസ് മുതലാണ് നൈപുണ്യ ശേഷി വിഷയങ്ങളിൽ പരിശീലനം നൽകുന്നത്. ഓഗ്മെന്റഡ് റിയാലിറ്റി, ഫിനാൻഷ്യൽ ലിറ്ററസി, ഡാറ്റാ സയൻസ്, കോഡിങ്, സാറ്റലൈറ്റ് ആപ്ലിക്കേഷൻസ് തുടങ്ങിയ ആധുനിക വിഷയങ്ങളാണ് പഠന വിഷയങ്ങളാകുക. ഓരോ വിഷയങ്ങളിലും 12മുതൽ 15 മണിക്കൂർ വരെ പരിശീലനം നൽകും. 70:30 ആനുപതാതത്തിൽ തിയറിയും പ്രാക്ടിക്കൽ ക്ലാസുകളും നൽകും.

\"\"

Follow us on

Related News