പ്രധാന വാർത്തകൾ
പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഫലം ഇന്ന് രാത്രി: പ്രവേശനം നാളെ മുതൽവിവിധ തസ്തികകളിലെ പി.എസ്.സി. നിയമനം: അപേക്ഷ 14വരെഇന്ത്യൻ നാവികസേനയിൽ വിവിധ തസ്തികളിൽ നിയമനം: 741 ഒഴിവുകൾഎൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക 27.61 കോടി അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടിപ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: 23ന് വൈകിട്ട് 5വരെ അപേക്ഷ പുതുക്കാംസംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം: അപേക്ഷ ഓഗസ്റ്റ് 15വരെപിജി ഡെന്റൽ പ്രവേശനം: അന്തിമ മെറിറ്റ് ലിസ്റ്റ് & കാറ്റഗറി ലിസ്റ്റ്നാളെ നടക്കുന്ന പ്ലസ് വൺ സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റ് പ്രോട്ടോകോൾ പാലിച്ച്ആനക്കയത്തും പാണ്ടിക്കാട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു: മലപ്പുറത്തെ നിപ നിയന്ത്രണങ്ങള്‍ ഇങ്ങനെപ്ലസ് വൺ സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്‌ഫർ അഡ്‌മിഷൻ 22,23 തീയതികളിൽ: ലിസ്റ്റ് ഉടൻ

ഈ വർഷത്തെ അവധിക്കാല അധ്യാപക പരിശീലനവും സംഗമവും മെയ് 6മുതൽ

Apr 30, 2023 at 9:32 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: 2023-24 വർഷത്തെ അവധിക്കാല അധ്യാപക പരിശീലനവും സംഗമവും മെയ് 6മുതൽ ആരംഭിക്കും. 6മുതൽ 11വരെ നടക്കുന്ന അധ്യാപക പരിശീലനത്തിന് മുന്നോടിയായി എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗം ആശയ രൂപീകരണം, മൊഡ്യൂൾ നിർമാണം എന്നിവ എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ പൂർത്തിയായി. എല്ലാ വിഭാഗങ്ങളിലും വിഷയങ്ങളിലുമുള്ള എസ്.ആർ.ജി പരിശീലനം ഇന്ന് (ഏപ്രിൽ30ന്) അവസാനിക്കും. മെയ് 6മുതൽ 11വരെ തീയതികളിൽ എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ അധ്യാപകർക്ക് ഡി.ആർ.ജി പരീശീലനം ആരംഭിക്കും. സമഗ്ര ശിക്ഷാ കേരളം, ഡയറ്റ്, കൈറ്റ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം. മെയ് 15 മുതൽ മെയ് 23 വരെയുള്ള തീയതികളിൽ അധ്യാപക സംഗമങ്ങൾ (നാലു ദിവസം) പരമാവധി രണ്ടു സ്പെല്ലുകളിലായി പൂർത്തിയാക്കും. മെയ് 15 മുതൽ 28 വരെ ഒരു സ്പെല്ലും 19 മുതൽ 23വരെ രണ്ടാം സ്പെല്ലും നടക്കും.

\"\"

എൽ.പി, യു.പി, ഹൈസ്കൂൾ ഡി.ആർ.ജി പരിശീലനത്തിന്റേയും ബി.ആർ.സിതല
അധ്യാപക സംഗമങ്ങളുടേയും നിർവഹണ ചുമതല സമഗ്ര ശിക്ഷാ കേരളത്തിനാണ്. അധ്യാപക സംഗമത്തിലെ ഊന്നൽ കേരളത്തിൽ പാഠ്യപദ്ധതി പരിഷ്കരണം നടക്കുന്ന സാഹചര്യത്തിൽ പഠിതാവിനെ കേന്ദ്രീകരിക്കുന്നതും പ്രവർത്തനാധിഷ്ഠിതവുമായ പഠനബോധന ക്രമം കുട്ടികളുടെ സ്വതന്ത്രവും സഹവർത്തിതവുമായ അറിവ് നിർമ്മാണത്തിന് സഹായകരമാകുന്ന സാഹചര്യം എങ്ങനെ സൃഷ്ടിക്കാം എന്നതാണ് പ്രധാന ഊന്നൽ.

\"\"


.

Follow us on

Related News