SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തൃശൂർ: ചെറുതുരുത്തിയിലെ കേരള
കലാമണ്ഡലം കൽപിത സർവകലാശാലയ്ക്ക് കീഴിലുള്ള ആർട്ട്
ഹൈസ്കൂളിലെ എട്ടാംക്ലാസ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കഥകളി വേഷം, കഥകളി സംഗീതം, ചുട്ടി, തുള്ളൽ, കർണാടക സംഗീതം എന്നീ വിഷയങ്ങളിൽ പെൺകുട്ടികൾക്കും
ആൺകുട്ടികൾക്കും പ്രവേശനം നൽകും. ചെണ്ട, മദ്ദളം, മിഴാവ്, തിമില, മൃദംഗം, കൂടിയാട്ടം പുരുഷവേഷം എന്നീ വിഷയങ്ങളിൽ ആൺകുട്ടികൾക്കും കൂടിയാട്ടം സ്ത്രീവേഷം, മോഹിനിയാട്ടം എന്നിവയിൽ പെൺകുട്ടികൾക്കും അപേക്ഷിക്കാം. അപേക്ഷകർക്ക് ജൂൺ ഒന്നിനു 14 വയസ് കവിയരുത്.
അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും http://kalamandalam.ac.in സന്ദർശിക്കുക.