SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തേഞ്ഞിപ്പലം:ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍ നവംബര്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
തീയതി നീട്ടി
എസ്.ഡി.ഇ. 2017 പ്രവേശനം 1, 2 സെമസ്റ്റര്‍ / ഒന്നാം വര്‍ഷ എം.എ., എം.എസ് സി., എം.കോം. സപ്തംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 30 വരെ നീട്ടി. അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും മെയ് 5-നകം പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ മെയ് 9 വരെയും 170 രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം.
പരീക്ഷകൾ
എസ്.ഡി.ഇ. ഒന്നു മുതല്‍ നാലു വരെ സെമസ്റ്റര്‍ ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ. ഓഡിറ്റ് കോഴ്‌സ് സപ്ലിമെന്ററി പരീക്ഷകളും പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഓഡിറ്റ് കോഴ്‌സ് പരീക്ഷയും ഏപ്രില്‍ അവസാന വാരം ഓണ്‍ലൈനായി നടക്കും. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍.
1, 2, 3 സെമസ്റ്റര്‍ എല്‍.എല്‍.ബി. (3 വര്‍ഷം) സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ മെയ് 31-നും 1, 2, 3, 5, 6, 7 സെമസ്റ്റര്‍ എല്‍.എല്‍.ബി. (5 വര്‍ഷം) പരീക്ഷ മെയ് 22-നും തുടങ്ങും.
പരീക്ഷാ ഫലം
ഏഴാം സെമസ്റ്റര്‍ ബി.ടെക്. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
കേന്ദ്രീകൃതമൂല്യനിര്‍ണയ ക്യാമ്പ്
എസ്.ഡി.ഇ., അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ ഒന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2022 വികേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് യഥാക്രമം മെയ് 8, 9 തീയതികളില്‍ തുടങ്ങും. എല്ലാ അദ്ധ്യാപകരും ക്യാമ്പില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്. ക്യാമ്പിന്റെ വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.