SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ പുതിയ മൂന്ന് കോഴ്സുകൾ അടുത്ത അക്കാദമിക് വർഷത്തിൽ (2023-24) ആരംഭിക്കുമെന്ന് വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ അറിയിച്ചു. പ്രൊജക്ട് മോഡ് സ്കീമിൽ ആരംഭിക്കുന്ന ഈ പ്രോഗ്രാമുകൾ സർവ്വകലാശാലയുടെ കാലടി, ഏറ്റുമാനൂർ ക്യാമ്പസുകളിലാണ് ആരംഭിക്കുക. മൾട്ടിഡിസിപ്ലിനറി ഡ്യൂവൽ മെയിൻ മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ ഡിസാസ്റ്റർ മാനേജ്മെന്റ് ആൻഡ് മിറ്റിഗേഷൻ, പി. ജി. ഡിപ്ലോമ ഇൻ സാൻസ്ക്രിറ്റ് കംപ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ് എന്നീ പ്രോഗ്രാമുകളാണ് കാലടി മുഖ്യക്യാമ്പസിൽ ആരംഭിക്കുന്നത്. പി. ജി. ഡിപ്ലോമ ഇൻ ആക്ടീവ് ഏജിംഗ് ആൻഡ് വെൽനസ് റീഹാബിലിറ്റേഷൻ പ്രോഗ്രാം ആരംഭിക്കുന്നത് ഏറ്റുമാനൂർ ക്യാമ്പസിലാണ്. ഈ കോഴ്സുകളിലേയ്ക്കുളള പ്രവേശന നടപടികൾ ഉടൻ ആരംഭിക്കുമെന്ന് പ്രൊഫ. എം. വി. നാരായണൻ പറഞ്ഞു.