SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം : അഡാക്കിന്റെ (എ.ഡി.എ.കെ) ഹെഡ് ഓഫീസിൽ കമ്പ്യൂട്ടർ ടെക്നീഷ്യൻ തസ്തികയിൽ ദിവസവേതനത്തിൽ നിയമിക്കുന്നതിന് പി.ജി.ഡി.സി.എ, ഇംഗ്ലീഷ്, മലയാളം ടൈപ്പ്റൈറ്റിംഗിൽ ലോവർ യോഗ്യതകളും, അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രതിദിനം 755 രൂപ വേതനം ലഭിക്കും. വെള്ളപ്പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ അടിസ്ഥാനയോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം തപാലിലോ നേരിട്ടോ അഡാക്ക് ഹെഡ് ഓഫീസിൽ 29നകം ലഭ്യമാക്കണം. ഫോൺ: 0471 2322410.