SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം: കേന്ദ്ര സായുധ
പൊലീസ് സേനകളിലെ കോൺബിൾ (ജനറൽ ഡ്യൂട്ടി)തസ്തികകളിലെ പരീക്ഷ ഇനിമുതൽ പ്രാദേശിക ഭാഷകളിലും എഴുതാം. മലയാളമടക്കം 13 പ്രാദേശിക ഭാഷകളിൽ പരീക്ഷ നടത്താമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം വന്നു. 2024 ജനുവരി ഒന്നുമുതൽ സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ നടത്തുന്ന പരീക്ഷകൾ മുതൽ പുതിയ മാറ്റം നടപ്പാകും.
സിആർപിഎഫ്, ബിഎസ്എഫ്, അസം റൈഫിൾസ്, സിഐഎസ്എഫ്, ഐടിബിപി, സശസ്ത്ര സീമാ ബൽ തുടങ്ങിയ സേനകളിലേക്ക് നിലവിൽ ഇംഗ്ലിഷിലും ഹിന്ദിയിലും മാത്രമേ പരീക്ഷ എഴുതാൻ കഴിയൂ. മലയാളത്തിനു പുറമെ അസമീസ്, ബംഗാളി, ഗുജറാത്തി, മറാഠി, കന്നഡ, തമിഴ്, തെലുങ്ക്, ഒഡിയ, ഉറുദു, പഞ്ചാബി, മണിപ്പുരി, കൊങ്കണി എന്നീ പ്രാദേശിക ഭാഷകളിൽകൂടി ഇനി പരീക്ഷ എഴുതാം.

0 Comments