പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

അഞ്ചുവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെൻ്റ് പ്രവേശനം: അപേക്ഷ 30വരെ

Apr 8, 2023 at 2:56 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3

ന്യൂഡൽഹി: ജമ്മു,ബോധ്ഗയ എന്നീ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് മാനേജ്മെൻ്റു (ഐ.ഐ.എം)കളിലെ 2023-24 ലെ അഞ്ചുവർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെൻറ് (ഐ.പി.എം.) പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. മാനേജീരിയൽ, ലീഡർഷിപ്പ് പ്രതീക്ഷകളുള്ളവർക്ക് അനുയോജ്യമാണ് ഈ പ്രോഗ്രാം. സോഷ്യൽ സയൻസസിൽ അടിത്തറയിട്ടശേഷം, മാനേജീരിയൽ വിദ്യാഭാസത്തിന് ഊന്നൽ നൽകുന്ന പാഠ്യപദ്ധതി, സാമൂഹികാവബേധമുള്ള മാനേജർമാരെയും ലിഡർമാരെയും രൂപപ്പെടുത്താൻ ലക്ഷ്യമിടുന്നു.ഭാഷാനൈപുണികളും ആശയ വിനിമയശേഷിയും വളർത്തിയെടുക്കാൻ കോഴ്സ് സഹായിക്കും.

\"\"

യോഗ്യത: പ്ലസ്ടു/ തത്തുല്യപരീക്ഷ, ആർട്സ്/ കൊമേഴ്സ്/ സയൻസ് സ്ട്രീമിൽ പഠിച്ച്, 2021- ലോ 2022-ലോ ജയിച്ചവരോ 2023-ൽ അഭിമുഖീകരിക്കുന്നവരോ ആയിരിക്കണം. പത്താം ക്ലാസ് പരീക്ഷ 2019-ലോ ശേഷമോ ആയിരിക്കണം ജയിച്ചത്. ഇതാണ് പൊതുവായ വ്യവസ്ഥ. രണ്ടു സ്ഥാപനങ്ങൾക്കും വ്യത്യസ്തമായ പ്രവേശനയോഗ്യത ഉണ്ടാകാം. വിശദാംശങ്ങൾ ബന്ധപ്പെട്ട സ്ഥാപനത്തിൻ്റെ വെബ് സൈറ്റ് സന്ദർശിച്ച് മനസ്സിലാക്കാം. അപേക്ഷ:jipmat.nta.ac.in വഴി ഏപ്രിൽ 30-ന് വൈകീട്ട് അഞ്ച് വരെ നൽകാം. ഒരപേക്ഷവഴി രണ്ടു സ്ഥാപനങ്ങളിലേക്കും പരിഗണിക്കും. അപേക്ഷ യിലെ പിശകുകൾ തിരുത്താൻ മേയ് രണ്ടുമുതൽ നാലുവരെ അവസരമുണ്ടാകും. പരീക്ഷാഘടന : പ്രോഗ്രാമിലെ പ്രവേശനത്തിനായി രണ്ടു സ്ഥാപനങ്ങൾക്കും പൊതു മായി, നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) ആണ് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായ ജോയൻറ് ഇൻറഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെൻറ് അഡ്മിഷൻ ടെസ്റ്റ് (ജിപ്മാറ്റ്) 2023 നടത്തുന്നത്. മേയ് 28-ന് നടത്തു പരീക്ഷയ്ക്ക്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഡേറ്റ ഇൻറർപ്രറ്റേഷൻ ആൻഡ് ലോജിക്കൽ റീസണിങ്, വെർബൽ എബിലിറ്റി ആൻഡ് റീഡിങ് കോംപ്രിഹൻഷൻ എന്നിവയിൽനിന്നും യഥാക്രമം 33, 34 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. ഒരു ശരിയുത്തരത്തിന് നാലുമാർക്ക് കിട്ടും. ഉത്തരം തെറ്റിയാൽ ഒരുമാർക്ക് വീതം കുറയ്ക്കും. പരീക്ഷയുടെ വിശദമായ സിലബസ് jipmat.nta.ac.in-ലെ ഇൻഫർമേഷൻ ബുള്ളറ്റിനിൽ ഉണ്ട്. കേരളത്തിൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.

Follow us on

Related News