പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിൽ 75 ഒഴിവുകൾ

Apr 6, 2023 at 2:37 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3

ന്യൂഡൽഹി: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിൽ 75ൽ അധികം തസ്തികകളിൽ നിയമനം. തുടക്കത്തിൽ ഒരു വർഷത്തേക്കും പിന്നീട് മൂന്നു വർഷം വരെയുമാണ് നിയമനം. ഡൽഹിയിൽ ആയിരിക്കും നിയമനം ലഭിക്കുക. ജേർണലിസം /മാസ് കമ്മ്യൂണിക്കേഷൻ /വിഷ്വൽ കമ്മ്യൂണിക്കേഷൻ /ഇൻഫർമേഷൻ ആർട്സ് /അനിമേഷൻ ആൻഡ് ഡിസൈനിങ്/ലിറ്ററേച്ചർ ആൻഡ് ക്രീയേറ്റീവ് റൈറ്റിങ്ങിൽ ബിരുദാനന്തര ബിരുദം/ഡിപ്ലോമ എന്നിവയിൽ ഏതെങ്കിലും ഉള്ളവർക്ക് അപേക്ഷിക്കാം.

\"\"

കൂടാതെ കമ്മ്യൂണിക്കേഷൻ/ഡിസൈനിങ്/മാർക്കറ്റിംഗ്/അനിമേഷൻ/എഡിറ്റിംഗ്/ബുക്ക്‌ പബ്ലിഷിങ് രംഗത്ത് രണ്ടു വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയവും വേണം. പ്രായപരിധി 2023മെയ്‌ 8ന് 32 വയസ്സിൽ കവിയരുത്. 60000 രൂപയാണ് ശമ്പളം. http://mib.gov.in എന്ന വെബ്സൈറ്റു വഴി മെയ്‌ 8ന് മുൻപായി അപേക്ഷിക്കാവുന്നതാണ്. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്.

\"\"

Follow us on

Related News