കൊച്ചി: കൊച്ചിൻ ഷിപ്യാർഡിൽ വിവിധ തസ്തികകളിൽ നിയമനത്തിന് ഏപ്രിൽ 19 വരെ അപേക്ഷിക്കാം. ഷിപ്ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി-മെക്കാനിക്കൽ (59 ) ഒഴിവുകളും ഇലക്ട്രിക്കൽ (17) ഒഴിവുകളുമാണുള്ളത്.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ ഉണ്ടായിരിക്കണം.
വിജ്ഞാപനം: https://cochinshipyard.in/Careers (കരിയർ പേജ് CSL കൊച്ചി) എന്നിവയിൽ ലഭ്യമാകും. പ്രായപരിധി , സംവരണം, സ്റ്റൈപൻഡ്, തെരഞ്ഞെടുപ്പ് നടപടികൾ അടക്കമുള്ള വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.