SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
കണ്ണൂർ:സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം എസ് സി മാത്തമാറ്റിക്സ്, ക്ലിനിക്കൽ & കൗൺസിലിങ് സൈക്കോളജി (2015 സിലബസ്), സപ്പ്ളിമെൻററി (മേഴ്‌സി ചാൻസ് ഉൾപ്പെടെ), നവംബർ 2021 പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണ്ണയം / സൂക്ഷ്മ പരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്ക് ഏപ്രിൽ 20 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
പരീക്ഷാഫലം
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. പ്രോഗ്രാമുകളുടെ (ന്യൂ ജനറേഷൻ ഉൾപ്പെടെ), ഒക്ടോബർ 2022 (റെഗുലർ / സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) പരീക്ഷാഫലം വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനര്‍മൂല്യ നിര്‍ണയം/ സൂക്ഷ്മ പരിശോധന/ പകര്‍പ്പ് ലഭ്യമാക്കൽ എന്നിവക്കായി , വിവിധ എം .എസ് സി പ്രോഗ്രാം വിദ്യാർത്ഥികൾക്ക് 20 /04/ 2023 ,5 മണി വരെയും ന്യൂ ജനറേഷൻ എം എസ് സി പ്രോഗ്രാം വിദ്യാർത്ഥികൾക്ക് 22.04.2023, 5 മണി വരെയും അപേക്ഷ സമർപ്പിക്കാം.

പ്രായോഗിക പരീക്ഷകൾ
ഒന്നാം സെമസ്റ്റർ എം.സി.എ ഡിഗ്രി (സി ബി എസ് എസ് – റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്)നവംബർ2022 പ്രായോഗിക പരീക്ഷകൾ 2023 ഏപ്രിൽ 10,11,12,13 തിയ്യതികളിൽ അതാത് കോളേജിൽ വച്ച് നടത്തപ്പെടുന്നതാണ് . വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്
ആറാം സെമസ്റ്റർ ബി. എ. അറബിക്, ഫങ്ഷണൽ ഇംഗ്ലീഷ്, ഹിസ്റ്ററി, അഫ്സൽ-ഉൽ-ഉലമ, അറബിക് ,സംസ്‌കൃതം , കന്നഡ , ഹിന്ദി / ഫങ്ക്ഷണൽ ഹിന്ദി, ബി.സി.എ. ,(റെഗുലർ /സപ്പ്ളിമെന്ററി) ഏപ്രിൽ 2023 പരീക്ഷകളുടെ പ്രായോഗിക പരീക്ഷകൾ 2023 ഏപ്രിൽ 10 മുതൽ 25 വരെ അതാത്കോളേജുകളിൽ വച്ച് നടക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.

ഐഡന്റിറ്റി കാർഡ്
കണ്ണൂർ സർവകലാശാല 2022- 23 അധ്യയന വർഷം പ്രൈവറ്റ് രജിസ്ട്രേഷൻ അഡീഷണൽ ഓപ്ഷണൽ കോ-ഓപ്പറേഷൻ സർട്ടിഫിക്കറ്റ് കോഴ്സിന് രജിസ്റ്റർ ചെയ്തവരുടെ ഐഡന്റിറ്റി കാർഡ് വെബ്സൈറ്റിൽ ലഭ്യമാണ്. നിർദിഷ്ട വിവരങ്ങൾ നൽകി വെബ്സൈറ്റിൽ നിന്നും ഐഡന്റിറ്റി കാർഡ് ഡൗൺലോഡ് ചെയ്യാം.
ഗ്രേസ് മാർക്ക്
കണ്ണൂർ സർവകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ 2021 – 23 വർഷത്തെ സേവന കാലാവധി പൂർത്തിയാക്കിയ നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർക്കുള്ള ഗ്രേസ് മാർക്കിനും സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ അനുബന്ധ രേഖകളുടെ കൂടെ സർവകലാശാല ആസ്ഥാനത്തുള്ള എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്ററുടെ കാര്യാലയത്തിൽ നേരിട്ട് എത്തിക്കേണ്ടതാണ്.

0 Comments