SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം: യുദ്ധത്തെ തുടർന്ന് പഠനം പാതിവഴിയിൽ നിലച്ച് യുക്രെയ്നിൽ നിന്ന് മടങ്ങിയെത്തിയ എംബിബിഎസ് വിദ്യാർഥികൾക്ക് ഇന്ത്യയിൽ പരീക്ഷ എഴുതാൻ അവസരം നൽകും. കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ ആണ് ഇക്കാര്യം അറിയിച്ചത്. എംബിബിഎസ് പാർട്ട് 1, പാർട് 2 എന്നിവ പാസാകാൻ വിദ്യാർഥികൾക്ക് അവസരം നൽകും. ഇന്ത്യൻ എംബിബിഎസ് പരീക്ഷാ സിലബസ് അടി സ്ഥാനമാക്കിയാണ് തിയറി പരീക്ഷ. തെരഞ്ഞെടുത്ത സർക്കാർ മെഡിക്കൽ കോളജുകളിലാണ് പ്രാക്ടിക്കൽ നടത്തുക. ഈരണ്ട് പരീക്ഷകളും വിജയിച്ച വിദ്യാർഥികൾ രണ്ട് വർഷ നിർബന്ധിത ഇന്റേൺഷിപ്പ് പൂർത്തിയാക്കണം.
ആദ്യവർഷം സൗജന്യമായിരിക്കും. രണ്ടാം വർഷം നാഷനൽ മെഡിക്കൽ
കമീഷൻ തീരുമാനിച്ച പ്രകാരമുള്ള തുക
നൽകനാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ഒട്ടേറെ ഇന്ത്യക്കാരായ വിദ്യാർത്ഥികളാണ് യുക്രെയ്നിൽ എം.ബി.ബി.എസ് പഠനത്തിന് പോയിരുന്നത്. യുദ്ധത്തോടെ പഠനം പൂർത്തിയാക്കാൻ കഴിയാതെ മടങ്ങുകയായിരുന്നു.