SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL
കണ്ണൂർ:സർവകലാശാല പഠന വകുപ്പുകളിലും സെൻ്ററുകളിലും മധ്യവേനലവധി ഏപ്രിൽ 14 മുതൽ ജൂൺ 13 വരെയും അഫിലിയേറ്റഡ് കോളേജുകളിൽ ഏപ്രിൽ 1 മുതൽ മെയ് 31 വരെയും ആയിരിക്കും.
ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിലും സെന്‍ററുകളിലും 2023-24 അധ്യയന വർഷത്തെ യു.ജി./പി.ജി. പ്രോഗ്രാമുകളിലേക്കുള്ള (എം.എഡ്, ബി.പി.എഡ്, എം.പി.എഡ് എന്നിവ ഒഴികെ) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 22 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും http://admission.kannuruniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.