പ്രധാന വാർത്തകൾ
കേരള മെഡിക്കൽ, എൻജിനീയറിങ്, ആർക്കിടെക്ചർ പ്രവേശനം: അപേക്ഷ ജനുവരി 5മുതൽകെ-ടെറ്റ് ഇല്ലാത്ത അധ്യാപകർ യോഗ്യരല്ല എന്ന വാദം നിലനിൽക്കില്ല: റിവ്യൂ ഹർജിയിൽ കാരണങ്ങൾ നിരത്തി സർക്കാർകെ-ടെറ്റ് വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകി: വിധി പുന:പരിശോധിക്കണംവിദ്യാർത്ഥികൾക്ക് മാ​സംതോറും  സാ​മ്പ​ത്തി​ക സ​ഹാ​യം: ‘ക​ണ​ക്ട് ടു ​വ​ര്‍ക്ക്’ പ​ദ്ധ​തിക്ക്‌ അപേക്ഷിക്കാംകെ-ടെറ്റ് യോഗ്യത ഉത്തരവ് മരവിപ്പിച്ചു: സർക്കാർ സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകുംകേരള പബ്ലിക് സർവിസ് കമീഷൻ നിയമനം: വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി ഒട്ടേറെ ഒഴിവുകൾഅധ്യാപകരുടെKTET യോഗ്യത സംബന്ധിച്ച പുതുക്കിയ മാർഗ നിർദ്ദേശങ്ങൾ: ഉത്തരവിറങ്ങികേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കും

മെസ്സിയെ കുറിച്ചുള്ള ചോദ്യത്തിന്റെ ഉത്തരക്കടലാസ് ചോർന്ന സംഭവം: വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു

Mar 26, 2023 at 12:05 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL

മലപ്പുറം: കഴിഞ്ഞ ദിവസം നടന്ന നാലാം ക്ലാസ് മലയാളം പരീക്ഷയുടെ ഉത്തരക്കടലാസ് വൈറലായ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി. മെസിയുടെ ജീവചരിത്രം എഴുതാനുള്ള ചോദ്യത്തിന് എഴുതില്ല.. ഞാൻ ബ്രസീൽ ഫാനാണ് എന്ന് വിദ്യാർത്ഥിനി എഴുതിയതും ഉത്തരക്കടലാസ് ഉയർത്തിപിടിച്ചുള്ള വിദ്യാർത്ഥിനിയുടെ ഫോട്ടോയുമാണ് വൈറലായത്. സംഭവത്തെ തുടർന്ന് മലപ്പുറം ഡിഡിഇയാണ് അന്വേഷണത്തിന് ഉത്തരവിട്ട്. പരീക്ഷ കഴിഞ്ഞശേഷം ഉത്തരക്കടലാസ് എങ്ങനെ ചോർന്നു എന്നതും വിദ്യാർഥികളുടെ ഉത്തരം എങ്ങനെ വൈറലായി എന്നതും വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കുകയാണ്.

\"\"


തിരൂർ, നിലമ്പൂർ സ്കൂളുകളിലെ വിദ്യാർഥികളുടെ ഉത്തരകടലാസുകളാണ് ഇത്തരത്തിൽ പുറത്തെത്തിയത്. സംഭവത്തിൽ സ്കൂളുകളോട് അധികൃതർ വിശദീകരണം തേടിയിട്ടുണ്ട്. മറുപടി തൃപ്തികരമല്ലങ്കിൽ സ്കൂളുകൾക്ക് നേരെ നടപടിയുണ്ടാകും. നാലാം ക്ലാസ് മലയാളം വാർഷികപ്പരീക്ഷയിലാണ് മെസിയുടെ ജീവചരിത്രം തയ്യാറാക്കാൻ ആവശ്യപ്പെട്ടത്. ഇതിന് ഉത്തരമായി തിരൂർ ശാസ്ത എഎൽപി സ്കൂളിലെ വിദ്യാർത്ഥിനി എഴുതിയത് ഇങ്ങനെ: ഞാൻ എഴുതൂല.. ഞാൻ ബ്രസീൽ ഫാൻ ആണ്. എനിക്ക് നെയ്മറിനെയാണ് ഇഷ്ടം. മെസ്സിയെ ഇഷ്ടമല്ല\”. എന്നാൽ കുട്ടി എഴുതിയ ഉത്തരം പരീക്ഷാ സമ്പ്രദായത്തിൽ തെറ്റായ പ്രവണത ഉണ്ടാക്കുമെന്നും കുട്ടി എഴുതിയ ഉത്തരപേപ്പർ പ്രചരിപ്പിച്ച അധ്യാപകന്റെ ഭാഗത്ത് തെറ്റുണ്ടെന്നും പരാതി ഉയരുന്നുണ്ട്. കൂടാതെ ശരിയായ ഉത്തരം നൽകിയ വിദ്യാർത്ഥികളിൽ ഇത്തരം വൈറൽ വാർത്തകൾ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതായും പരാതിയുണ്ട്. 2022ലെ ലോകകപ്പ് ചാമ്പ്യനായ മെസ്സിയെ കുറിച്ചാണ് വിദ്യാഭ്യാസ വകുപ്പ് ചോദ്യമുന്നയിച്ചത്. മെസ്സി ചരിത്രത്തിന്റെ ഭാഗമായതിനാലാണ് ചോദ്യം വന്നത്. എന്നാൽ അതിനെ കളിയാക്കുന്ന രീതിയിലാണ് ഉത്തരം. കുട്ടിയുടെ അറിവില്ലായ്മയും നിഷ്കളങ്കതയും പ്രചരിപ്പിച്ചത് തെറ്റാണ് എന്നാണ് പരക്കെയുള്ള അഭിപ്രായം.

\"\"

Follow us on

Related News

കെ-ടെറ്റ് ഇല്ലാത്ത അധ്യാപകർ യോഗ്യരല്ല എന്ന വാദം നിലനിൽക്കില്ല: റിവ്യൂ ഹർജിയിൽ കാരണങ്ങൾ നിരത്തി സർക്കാർ

കെ-ടെറ്റ് ഇല്ലാത്ത അധ്യാപകർ യോഗ്യരല്ല എന്ന വാദം നിലനിൽക്കില്ല: റിവ്യൂ ഹർജിയിൽ കാരണങ്ങൾ നിരത്തി സർക്കാർ

തിരുവനന്തപുരം:കെ-ടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ട് നിലവിലെ കോടതി വിധി നടപ്പിലാക്കിയാൽ സംസ്ഥാനത്ത്...